കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി. നേര്യമംഗലം മുതൽ അടിമാലി വരെ രാത്രി 7 മണി മുതലാണ് യാത്ര നിരോധനം. ഇന്ന് മുതൽ മെയ് 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
പുറം ജോലികൾക്ക് നിരോധനം
ഇടുക്കിയിൽ പുറം ജോലികൾക്ക് നിരോധനം. തൊഴിലുറപ്പ്, തോട്ടം മേഖല, മറ്റു അടിയന്തരമല്ലാത്ത എല്ലാ പുറംജോലികളും മെയ് 30 വരെ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ, വ്യക്തികൾക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു. തൊഴിലുറപ്പ്, തോട്ടം തൊഴിലാളികൾക്ക് ഈ ദിവസങ്ങളിൽ ശമ്പളമുള്ള അവധിയായി കണക്കാക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിലാണ് നടപടി. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

