‘അൻവറിനെ ഒപ്പം കൂട്ടണമായിരുന്നു’; സതീശനെതിരെ മുസ്ലിം ലീഗ്

v d satheesan

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുസ്ലിം ലീഗ് രംഗത്ത്. സതീശൻ ശൈലി മയപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ അഭിപ്രായപ്പെട്ടു. പി വി അൻവറിനെ യുഡിഎഫിനൊപ്പം കൂട്ടണമായിരുന്നുവെന്നും ചിലര്‍ പറഞ്ഞു. ലീഗ് നേതൃയോഗത്തിലാണ് സതീശനെതിരെ വിമർശനം ഉയര്‍ന്നത്.

കെ എം ഷാജി, എംകെ മുനീറടക്കമുള്ള നേതാക്കളാണ് സതീശനെതിരെ വിമർശനം ഉന്നയിച്ചത്. ഈ വിമര്‍ശനങ്ങളെ പികെ കുഞ്ഞാലിക്കുട്ടിയും ശരിവെച്ചു.വിഷയം കെസി വേണുഗോപാലാടക്കമുള്ള നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ALSO READ: സ്വരാജ് ക്ലീൻ ഇമേജുള്ള നേതാവ്, ആരുടെ മുന്നിലും തല ഉയർത്തി നിന്ന് വോട്ട് ചോദിക്കാൻ പറ്റും: മുഖ്യമന്ത്രി

അൻവർ വിഷയത്തിൽ സതീശന്റെ നീക്കങ്ങൾ പാളിയെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. മുതിർന്ന നേതാക്കളെ സതീശൻ മുഖവിലയ്ക്കെടുത്തില്ലെന്നും അടക്കമുള്ള വിമര്‍ശനങ്ങ‍ളാണ് മുസ്ലിം ലീഗ് ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നുവന്നത്.

ENGLISH NEWS SUMMARY: Muslim League is in the forefront against opposition leader VD Satheesan. Muslim League leaders suggested that Satheesan should soften his style. Some also said that PV Anwar should have been included with the UDF. Criticism against Satheesan was raised at the League leadership meeting.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News