‘യു ഡി എഫിലെ ചിലര്‍ ഗൂഢശക്തികള്‍ക്കായി പ്രവര്‍ത്തിക്കുന്നു’; അഞ്ച് മാസമായി വാലില്‍ കെട്ടി നടക്കുന്നു, ആഞ്ഞടിച്ച് പി വി അൻവർ

pv-anvar-nilambur

യു ഡി എഫിനെ ശക്തമായി വിമർശിച്ച് വീണ്ടും പി വി അൻവർ. ചിലര്‍ ഗൂഢശക്തികള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും അഞ്ച് മാസമായി തന്നെ വാലില്‍ കെട്ടിനടക്കുകയാണെന്നും അധികപ്രസംഗം തുടരുമെന്നും അൻവർ പറഞ്ഞു.

വെറുതെ വിടണം, പക്ഷേ നിങ്ങളുടെ വക്കീല്‍ സമ്മതിക്കുന്നില്ല എന്ന അവസ്ഥയിലാണ് താന്‍. ശത്രുവിനൊപ്പമാണ് മിത്രം എന്ന് താൻ കരുതിയ പലരും. അധിക പ്രസംഗം താന്‍ തുടരുക തന്നെ ചെയ്യും. ഞാന്‍ അവസാനിപ്പിക്കാന്‍
തീരുമാനിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നതാണോ അധിക പ്രസംഗം.

Read Also: ‘പി വി അൻവർ ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം പിൻവലിക്കണം’; ഇത് യുഡിഎഫിന്‍റെ ഏകകണ്ഡമായ തീരുമാനമെന്ന് അടൂർ പ്രകാശ്

തന്നെ ജയിലില്‍ അടച്ചപ്പോള്‍ സ്ഥാനാര്‍ഥി മിണ്ടിയോയെന്നും ആര്യാടൻ ഷൌക്കത്തിനെതിരെ അമ്പെയ്ത് അന്‍വര്‍ പറഞ്ഞു. ഞാന്‍ ഇനിയും സംസാരിക്കും. യു ഡി എഫില്‍ വന്നാലും സംസാരിക്കും. അത് ചിലര്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് തന്നെ ഫിനിഷ് ചെയ്യുന്നതെന്നും പി വി അൻവർ പറഞ്ഞു.

അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണം എന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഇനിയും സമയം ഉണ്ടല്ലോയെന്നും യു ഡി എഫ് തീരുമാനം അംഗീകരണമെന്നും അദ്ദേഹം പറഞ്ഞു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News