എന്തു കൊണ്ട് ഇപ്പോൾ സിഎംആർഎല്ലിനെതിരെ വ്യാജ വാർത്തകളുമായി ആരും രം​ഗത്ത് വരാത്തത്: മാധ്യമങ്ങൾ പറയാത്ത സത്യം

Fake News

സിഎംആർഎൽ കമ്പനിക്കെതിരെ വ്യാജ ആരോപണങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു മാധ്യമങ്ങളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടുക്കൊണ്ടിരുന്നവരെ പെട്ടന്നാണ് കാണാതായത്. എന്താണ് ഇതിന് കാരണം? പ്രമുഖ മാധ്യമങ്ങളിൽ പരതിയാൽ അതിനുള്ള കാരണം നിങ്ങൾക്കറിയാൻ സാധിക്കില്ല.

ഇത്തരത്തിൽ വ്യാജവാർത്തകളും തയ്യാറാക്കിസ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രചരിപ്പിച്ച, അതോടൊപ്പം തന്നെ നിരവധി ആളുകൾക്ക് ഇത് ഷെയർ ചെയ്യാനുള്ള അവസരം ഉണ്ടാക്കി അത് നിരന്തരം ഈ കമ്പനിയുടെ ആക്രമിക്കാൻ വേണ്ടിയുള്ള ഒരു അവസരമായി ഉപയോഗിച്ച് ചില വ്യക്തിത്വങ്ങൾ ഉണ്ട്. പ്രത്യേക പത്രസമ്മേളനം നടത്തി ഈ കമ്പനികൾക്കെതിരെ നിരന്തരമായി ആക്ഷേപങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നവരാണവർ അക്കൂട്ടത്തിലെ പ്രധാനിയായ ഒരാൾക്കെതിരെ എറണാകുളത്തെ സബ്കോടതി വിധി പ്രസ്താവിച്ചു. ഇലക്ട്രോണിക് മീഡിയ വഴി ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.

Also Read: ധൈര്യമായി മീൻ ക‍ഴിക്കാം! കപ്പല്‍ അപകടത്തില്‍ മീനിൽ വിഷo കലർന്നെന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ മീൻ കഴിച്ചും ബോധവത്ക്കരണം

കൂടാതെ ഇതുവരെ ഇത്തരത്തിൽ ചെയ്തിട്ടുള്ള പോസ്റ്റുകൾ സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷോൺ ജോർജിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ഷോൺ ജോർജിന് തിരിച്ചടി.

എന്നാൽ ഈ വാർത്തക്കെതിരെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം മുഖം തിരിക്കുകയാണ്. നുണപ്രചരണങ്ങളും ഇതുപോലെതന്നെ അസത്യങ്ങളുമായി ഇനി ഈ വിഷയത്തിൽ ഷോൺ ജോർജ് നോ മാത്യു കുഴൽനാടൻ മറ്റൊരാൾക്കോ രംഗത്ത് വരാൻ പാടില്ല എന്നതാണ് ഈ കോടതിവിധിയുടെ അർത്ഥം.

കാണാം അഡ്വ. കെ എസ് അരുണ്‍കുമാര്‍ വിഷയത്തെ പറ്റി സംസാരിക്കുന്ന വീഡിയോ:-

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News