
എം സ്വരാജാണ് ഇപ്പോൾ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും എം സ്വരാജിന്റെ സ്ഥാനാർഥിത്വവുമാണ് കേരളം മുഴുവൻ ചർച്ച ചെയ്യുന്നത്. സ്വരാജിനായി വോട്ടഭ്യർത്ഥിക്കാനും പ്രചാരണങ്ങളിൽ പങ്കാളികളാകാനും സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ളവരാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വികസനക്കുതിപ്പിന് ഇടതുപക്ഷത്തിന്റെ കരങ്ങൾക്ക് കരുത്തുപകരാൻ സ്വരാജ് നിയമസഭയിലെത്തണമെന്ന് നിലമ്പൂരിലെ ജനതയോടൊപ്പം കേരളം മുഴുവൻ ഏറ്റുപറയുന്ന കാഴ്ചയാണ് കാണുന്നത്. സാംസ്‌കാരിക രംഗം ഒന്നടങ്കം സ്വരാജിന്റെ വിജയത്തിനായി ഒത്തുചേർന്നു.
നോവലിസ്റ്റ് കെ പി രാമനുണ്ണിയാണ് സ്വരാജിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഇപ്പോൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിൽ വീണ്ടും വികസന പ്രവർത്തനങ്ങളുമായി ഇടതുപക്ഷം മുന്നോട്ട് പോകേണ്ടതുണ്ട്. അതിന് ഉതകുന്ന സ്ഥാനാർത്ഥിയാണ് സ്വരാജ് എന്നും ഇന്നത്തെ കലുഷ രാഷ്ട്രീയത്തിന്റേതായ അന്തരീക്ഷത്തിനുള്ള മറുപടിയാണ് സ്വരാജിന്റെ സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സ്വരാജ് വികസനങ്ങൾ പറയും യുഡിഎഫ് വർഗീയതയും: നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ചിത്രം
“സ്വരാജിനെ നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ വളരെയധികം ആഹ്ലാദം തോന്നി. ഇന്നത്തെ കലുഷവും വ്യാജവും ,അധികാര രാഷ്ട്രീയത്തിന്റേതായിട്ടുള്ളതുമായ അന്തരീക്ഷത്തിനുള്ള ഒരു മറുപടിപോലെയാണ് സ്വരാജിന്റെ സ്ഥാനാർത്ഥിത്വം. സാഹിത്യത്തിൽ ,കലയിൽ ,ചരിത്രത്തിൽ മറ്റ് മാനവിക വിഷയങ്ങളിലൊക്കെ അഗാധമായ താല്പര്യം പുലർത്തുന്ന വ്യക്തിയാണ് സ്വരാജ്. ഈ വിഷയങ്ങളെല്ലാം ഓർമിക്കുകയും അതെല്ലാം തന്റെ പ്രഭാഷണങ്ങളിൽ ഉചിതമായി സാംസ്‌കാരിക രാഷ്ട്രീയ പ്രശ്നങ്ങൾക്കുള്ള മറുപടികളായി കലർത്തി ഉപയോഗിക്കുന്ന സ്വരാജിനെ പോലെയുള്ള പ്രഗത്ഭരായിട്ടുള്ള നേതാക്കൾ ഇന്ന് വളരെ കുറവാണ് .
കേരളത്തിൽ വീണ്ടും വികസന പ്രവർത്തനങ്ങളുമായി ഇടതുപക്ഷം മുന്നോട്ട് പോകേണ്ടതുണ്ട്. അതിന് ഉതകുന്ന സ്ഥാനാർത്ഥിയാണ് സ്വരാജ് . നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള കാൽവയ്പ്പായി ഈ തെരഞ്ഞെടുപ്പിനെ ഞാൻ കരുതുന്നു. അതാണ് സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തിനുള്ള പ്രാധാന്യം.” അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here