സ്വരാജ് വികസനങ്ങൾ പറയും യുഡിഎഫ് വർ​ഗീയതയും: നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ചിത്രം

M Swaraj

വികസനങ്ങളും നാടിന്റെ നേട്ടങ്ങളും പറഞ്ഞ് ഒരു സ്ഥാനാർഥി ജനങ്ങളോട് വോട്ട് ചോദിക്കുമ്പോൾ, കള്ളത്തരങ്ങളും വർ​ഗീയതയുമായി മറുവിഭാ​ഗം വിഷം പടർത്തുന്നു. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലെ കാഴ്ചയാണിത്. പാവങ്ങൾക്ക് വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയ ലൈഫ് മിഷൻ. യാത്രകൾ സു​ഗമമാക്കിയ കിഫ്ബി വഴി വികസിപ്പിച്ച റോഡുകൾ തുടങ്ങി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് സ്വരാജിന്റെ പ്രചരണം.

എന്നാൽ നിലമ്പൂരിൽ ഏത് രീതിയിലും വിജയിക്കണം അതിനായി ഏത് കുതന്ത്രവും ഉപയോ​ഗിക്കാം എന്ന രീതിയാണ് കോൺ​ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. വർ​​ഗീയ വിഷത്തിന്റെ വാഹകരായി യുഡിഎഫ് സ്വയം മാറുന്ന കാഴ്ചയാണ് നിലമ്പൂരിൽ കണ്ടത്. മലപ്പുറം ജില്ലയെ മതവത്കരിച്ച് അപമാനിച്ചേ എന്ന് ഇരവാദം ആദ്യം ഇറക്കിയ യുഡിഎഫ്. ആര്യാടൻ മുഹമ്മദായിരുന്നു മലപ്പുറം കുട്ടി പാകിസ്ഥാൻ ആകും എന്ന് പറഞ്ഞ വസ്തുതയെ മനഃപൂർവം വിസ്മരിക്കുകയായിരുന്നു.

Also Read: ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു; സമസ്ത നേതാവിന്റെ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

അവിടെ തീർന്നില്ല പിന്നെയും തുടർന്നു വിഷം വമിപ്പിക്കൽ. പെരുന്നാൾ അവധിയിലായിരുന്നു അടുത്ത വർഗീയത. പിന്നീട് കേരള പൊലീസ് സംഘി പൊലീസാണെന്നായിരുന്നു അടുത്ത പ്രചരണം. സെൻകുമാറിനെ ഡിജിപി ആക്കാൻ നടന്ന കോൺ​ഗ്രസ് തന്നെയാണ് ഇത് പറയുന്നതെന്നത് മറ്റൊരു വിരോധാഭാസം.

സാധാരണജനങ്ങളെ ആ​ക്ഷേപിക്കുന്ന തരത്തിൽ അപഹാസ്യമായ പ്രചരണങ്ങളുമായി സമൂഹത്തിൽ വിഷം കലർത്തുന്നതാണ് കോൺ​ഗ്രസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നയം. ഇത്തരത്തിൽ വൃത്തിക്കെട്ട പ്രചരണപ്രവർത്തനങ്ങൾക്ക് കൃത്യമായ മറുപടിയായിരിക്കും നിലമ്പൂരിൽ കോൺ​ഗ്രസിന് ലഭിക്കുന്നത്.

Also Read: എവിടെ നിന്ന് കൊടുക്കും? ആര് കൊടുക്കും? ക്ഷേമപെൻഷൻ സർക്കാരിന് ബാധ്യതയെന്ന് ഉമ്മൻചാണ്ടി

വർ​ഗീയതയെ വേലിക്കപ്പുറം നിർത്തുന്ന കേരളത്തിൽ വർ​ഗീയ രാഷ്ട്രീയം പ്രയോ​ഗിക്കാൻ കോൺ​ഗ്രസിന് ബുദ്ധി ഉപദേശിച്ച കേന്ദ്രത്തിന് കേരളത്തിലെ ജനങ്ങളെ അറിയാഞ്ഞിട്ടാണ്. അസത്യത്തെ സത്യമാക്കാൻ നിങ്ങൾ എത്ര ​ഗീബൽസിയൻ തന്ത്രങ്ങൾ പ്രയോ​ഗിച്ചാലും അതെല്ലാം തകർത്ത് എറിയപ്പെടുക തന്നെ ചെയ്യും. അതിന് ഒരൊറ്റ കാരണം മാത്രമേ ഉള്ളൂ ഇത് കേരളമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News