സത്യപ്രതിജ്ഞാ വിവാ​ദം, ജാതിയും മതവും രാഷ്ട്രീയത്തിനുവേണ്ടി ഇവിടെ ഉപയോഗപ്പെടുത്തി; അഡ്വ എസ്പി ദീപക്

adv sp deepak

തിരുവനന്തപുരം ന​ഗരസഭയിലെ കൗൺസിലർന്മാരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമെന്ന് ഹൈകോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി എസ്പി ദീപക്.

എല്ലാ അർത്ഥത്തിലും നിയമം ലംഘിച്ചു കൊണ്ടാണ് സത്യപ്രതിജ്ഞ നടന്നത് മതവും വിശ്വാസവും സ്വകാര്യതയാണ്. നഗ്നമായി ജാതിയും മതവും രാഷ്ട്രീയത്തിനുവേണ്ടി ഇവിടെ ഉപയോഗപ്പെടുത്തിയതായി എസ്പി ദീപക് വ്യക്തമാക്കി.

also read; തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞ വിവാദം, ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്ന് കോടതി

മേയറുടെ മുഖത്തേറ്റ അടിയാണിത് ഈ ഉത്തരവ്. ഭരണഘടന ഉയർത്തിപ്പിടിക്കാൻ ബാധ്യത ഉള്ളവരാണ് ജനപ്രതിനിധികൾ. എന്നാൽ അതേ ജനപ്രതിനിധികൾ തന്നെയാണ് കാപ്പ കേസ് പ്രതിയായ സുഗതനെ സംരക്ഷിക്കുന്നതെന്നും എസ്പി ദീപക് വ്യക്തമാക്കി.

രണ്ടുമാസമായി അറസ്റ്റ് ഭയന്ന് കൗൺസിൽ യോഗത്തിൽ സുഗതൻ വന്നിരുന്നില്ല. സുഗതനെ സംരക്ഷിക്കാൻ കഴിഞ്ഞ 45 ദിവസമായി കൗൺസിൽ യോഗം വിളിച്ചില്ല. ഹരിതകർമസേനയുടെ പച്ച യൂണിഫോം മാറ്റി കാവി നിറമാക്കാൻ നീക്കം നടക്കുന്നുവെന്ന് എസ്പി ദീപക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News