ഓട്സ് കഴിക്കുന്നത് ശീലമാണോ ? ഈ തെറ്റുകൾ ആവർത്തിക്കാതെ നോക്കണേ

ആരോ​ഗ്യകരമായ ഭക്ഷണശീലം തുടരണമെന്ന് ആ​ഗ്രഹിക്കുന്നവരിൽ കൂടുതലും ഇന്ന് പ്രഭാത ഭക്ഷണമായി തെരഞ്ഞെടുക്കുന്നത് ഓട്സിനെയാണ്. എളുപ്പത്തിൽ തയ്യാറാക്കാം എന്നതിന് പുറമേ ഹൃദയാരോ​ഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുമെന്നത് ഓട്സിനെ പ്രിയങ്കരനാക്കി. ദീർഘനേരം നിങ്ങളുടെ വിശപ്പിനെ പിടിച്ചുകെട്ടാൻ ഓട്സിനാവും.

​ഗുണങ്ങൾ കൊണ്ട് മുൻപന്തിയിലാണെങ്കിലും ഇത്രയേറെ ഗുണങ്ങളുള്ള ഓട്സ് നമ്മൾ കഴിക്കുന്ന രീതിയിലെ ചില തെറ്റുകൾ കാരണം അതിന്റെ യഥാർത്ഥ ഫലം ശരീരത്തിന് കിട്ടാതെ പോകാറുണ്ട്.

പലരും വരുത്തുന്ന ഏറ്റവും വലിയ തെറ്റ് ഓട്സിനെ വെറുമൊരു കാർബോഹൈഡ്രേറ്റ് ഭക്ഷണം മാത്രമായി കാണുന്നു എന്നതാണ്. ഓട്സ് വെള്ളത്തിൽ മാത്രം വേവിച്ച് കഴിക്കുന്നത് അത്ര നല്ല രീതിയല്ല. ഇതിൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ വീണ്ടും വിശക്കാനും മറ്റു ഭക്ഷണങ്ങളോട് കൊതി തോന്നാനും സാധ്യതയുണ്ട്.

also read; മുപ്പതുകളിലും നാൽപ്പതുകളിലും കണ്ടുവരുന്ന ഹാ‍ർട്ട് അറ്റാക്ക്; ഹൃദ്രോ​ഗ വിദ​ഗ്ധർ പറയുന്നത് കേൾക്കാം..

ഓട്സിനെ ഒരു സമ്പൂർണ്ണ ഭക്ഷണമാക്കാൻ ശ്രദ്ധിക്കുക. ഇതിനായി ഓട്സിനൊപ്പം പ്രോട്ടീൻ അടങ്ങിയ ഗ്രീക്ക് യോഗർട്ട്, പാൽ, മുട്ട എന്നിവയോ ഒരുപിടി നട്സോ സീഡ്സോ ചേർക്കാവുന്നതാണ്. ഇത് ദഹനം പതുക്കെയാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും സഹായിക്കും.

വിപണിയിൽ ലഭിക്കുന്ന പല റെഡിമെയ്ഡ് ഓട്സ് പാക്കറ്റുകളിൽ അമിതമായി പഞ്ചസാര, ഫ്ലേവർ സിറപ്പുകൾ, ചോക്ലേറ്റ് ചിപ്സ്, കൃത്രിമ മണങ്ങൾ എന്നിവ ചേർക്കാറുണ്ട്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്ന് മാത്രമല്ല, സാധാരണ മധുരപലഹാരങ്ങൾ കഴിക്കുന്നതിന് തുല്യവുമാണ്. ഓട്സിന്റെ സ്വാദ് കൂട്ടാൻ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുക. കറുവാപ്പട്ട പൊടി, പഴങ്ങൾ, നട്സ്, മധുരമില്ലാത്ത കൊക്കോ പൗഡർ എന്നിവ ചേർത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ തന്നെ രുചി കൂട്ടാം.

ഓട്സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും അതിലും കാലറി അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി കഴിക്കുന്നത് നല്ലതല്ല. ഒരു മുതിർന്ന വ്യക്തിക്ക് ഒരു ദിവസം 40 മുതൽ 60 ഗ്രാം വരെ ഉണങ്ങിയ ഓട്സ് മതിയാകും. ആരോഗ്യകരം ആണല്ലോ എന്ന് കരുതി വലിയ പാത്രത്തിൽ നിറയെ ഓട്സ് കഴിച്ചാൽ ശരീരത്തിലേക്ക് അമിതമായി കാലറി എത്താൻ അത് കാരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News