മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഓട്‌സ് ഇങ്ങനെ ഉപയോഗിച്ച നോക്കൂ!

മുഖത്തെ ചുളിവുകളെ തടയാന്‍ ഓട്‌സ് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഓട്സിലെ ആന്റി ഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകളെ അകറ്റാനും മുഖത്തെ ഇരുണ്ട നിറത്തെ തടയാനും സഹായിക്കും. വിറ്റാമിന്‍ ഇയും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.
ഓട്സ് പ്രോട്ടീനുകള്‍ നിറഞ്ഞതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട വിറ്റാമിന്‍ ഇയും ഇതില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ മുഖത്തെ വീക്കം കുറയ്ക്കുന്നതിനും ചര്‍മ്മത്തെ ചെറുപ്പമാക്കുന്നതിനും സഹായിക്കുന്നു.

1.ഒരു ടീസ്പൂണ്‍ ഓട്‌സിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈര്, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.

2.ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ ഓട്‌സും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

READ ALSO:എംബിഎ അല്ലാതെ യുകെയില്‍ പഠിക്കാവുന്ന 5 സ്‌പെഷ്യല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍

3.പകുതി പഴം, ഒരു ടീസ്പൂണ്‍ ഓട്‌സ്, ഒരു ടീസ്പൂണ്‍ പാല്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ ഈ ഗുണം ചെയ്യും.

4.ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് പൊടി, 1 ടേബിള്‍ സ്പൂണ്‍ ഓട്‌സ് പൊടിച്ചത്, 1 ടേബിള്‍സ്പൂണ്‍ തേന്‍, എന്നീ ചേരുവകളെല്ലാം റോസ് വാട്ടറുമായി കൂടിചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പാക്ക് മുഖത്തിട്ട് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. എല്ലാ തരം ചര്‍മ്മമുള്ളവര്‍ക്കും ഈ പാക്ക് ഉപയോഗിക്കാം.

READ ALSO:മുഖത്തെ ചുളിവുകൾ പ്രശ്നമാണോ? മുഖ സൗന്ദര്യം സംരക്ഷിക്കാൻ വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കൈകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here