സംസ്ഥാനത്ത് മഴ കനക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ രൂതിൽ കേരളത്തിൽ മഴ ലഭിച്ചിരുന്നു. ഇന്നും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ പെയ്യുകയാണ്. അതിനിടെ മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം ഉണ്ടെന്നറിയിച്ചു.
ഇന്ന് ഏഴി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം മലപ്പുറം, വയനാട്, തൃശൂർ, പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചിട്ടുണ്ട്.
നാളെ മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട്. ബാക്കി 11 ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കാനുള്ള സാധ്യതയുണ്ട്. ജനങ്ങൾ കൃത്യമായി ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

