നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര അലംഭാവം ജനാധിപത്യവിരുദ്ധമെന്ന് ഓർമ ദുബായ്

CJP

ജന്തർ മന്ദിറിലെ വിദ്യാർത്ഥിയുവജനസമരത്തിന് ഐക്യദാർഢ്യമെന്ന് ഓർമ ദുബായ്. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും യുവജനങ്ങളും ജന്തർ മന്ദിറിൽ നടത്തുന്ന
സമരത്തിന് ഓർമ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.

ലോകശ്രദ്ധ പിടിച്ചു പറ്റിയ ഈ സമരത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അലംഭാവം ജനാധിപത്യവിരുദ്ധമാണ്. വിദ്യാർത്ഥികളുടെ ഭാവി തന്നെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്.വിദ്യാർത്ഥികൾക്കെതിരായ ക്രൂരമായ വേട്ടയാടൽ നടത്തികൊണ്ട് വിദ്യാഭ്യാസരംഗം തന്നെ കോർപ്പറേറ്റുകളെ ഏൽപ്പിക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്.

also read:സ്വകാര്യ വീഡിയോ പുറത്തുവന്നു; കാസർ​ഗോഡ് യൂത്ത് കോൺഗ്രസ്‌ നേതാവിനെ പുറത്താക്കി

യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും വൻപങ്കാളിത്തം ധീരമായ ഈ മുന്നേറ്റത്തിലുണ്ട്. എഴുത്തുകാർ, കലാകാരർ, പുരോഗമന രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ. ഈ സമരത്തിനു നൽകിയ പിന്തുണയും ഐക്യദാർഡ്യവും ആവേശകരമാണ്. ജന്തർമന്ദിർ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സർഗാത്മക പരിപാടികൾ സംഘടിപ്പിക്കണമെന്നും കൂടുതൽ എഴുത്തുകാരും, കലാകാരന്മാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കാളികളാകണമെന്നും ഓർമ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News