
പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് പി.എ മുഹമ്മദ് റിയാസ് എം.എൽ.എ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന ഇത്തരം കാരുണ്യപ്രവർത്തനങ്ങളിൽ വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനം ഒഴിവാക്കി, എല്ലാവരെയും ചേർത്തുപിടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതിച്ചോറ് വിതരണത്തെ എന്തിനാണ് ശത്രുതയോടെ കാണുന്നതെന്ന് അദ്ദേഹം ചോദിച്ചു. നിലവിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്. ഇത്തരം കാര്യങ്ങളിൽ ചർച്ചകൾ നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഡി.വൈ.എഫ്.ഐ അടക്കമുള്ള സന്നദ്ധ സംഘടനകളുമായി സർക്കാർ ചർച്ച നടത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ശത്രുതയോടെ കാണാതെ, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ആശുപത്രികളിലെ അന്നം മുടക്കുന്ന നിലപാടിൽ ഉറച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത്തരത്തിലുള്ള പ്രവർത്തനങ്ങൾ എന്തു വിലകൊടുത്തും തടയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

