നാടിന്റെ മുഖച്ഛായ തന്നെ മാറ്റി കാഞ്ഞങ്ങാട് കിളിയളം – വരഞ്ഞൂർ റോഡും കിളിയളം തോടിന് കുറുകെ പുതിയ പാലവും യാഥാർഥ്യമായി. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ കിളിയളം – വരഞ്ഞൂർ റോഡും പാലവും ഒരു നാടിൻ്റെ മാറ്റം അടയാളപ്പെടുത്തി വികസന പാതയിലേക്ക് കുതിക്കുകയാണ്. കിഫ്ബി ധനസഹായത്തോടെ 29.30 കോടി രൂപ വിനിയോഗിച്ചാണ് കിളിയളം – വരഞ്ഞൂർ റോഡും കിളിയളം തോടിന് കുറുകെ പുതിയ പാലവും നിർമ്മാണം പൂർത്തീകരിച്ചത്.
” നിങ്ങൾക്ക് വിശ്വസിക്കാം.. ഈ കാഴ്ച യാഥാർത്ഥ്യമാണ്..!! ” എന്ന് തുടങ്ങുന്ന നവമാധ്യമ പോസ്റ്റിലൂടെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർമ്മാണം പൂർത്തീകരിച്ച വരഞ്ഞൂർ റോഡിന്റെയും പുതിയ പാലത്തിന്റെയും വീഡിയോ പങ്കുവച്ചു . നേരത്തെ ഉണ്ടായിരുന്ന റോഡിന്റെയും പാലത്തിന്റെയും അവസ്ഥയും ഇപ്പോൾ കൈവരിച്ച നേട്ടവും പ്രതിപാദിച്ചു കൊണ്ടായിരുന്നു മന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്.
ALSO READ : സാമൂഹ്യക്ഷേമ പെൻഷൻ: ഒരു ഗഡു കുടിശിക കൂടി അനുവദിച്ച് സർക്കാർ; അടുത്ത മാസം രണ്ട് ഗഡു ക്ഷേമ പെൻഷൻ ലഭിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

