കേരളത്തിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ താളം തെറ്റിയ അവസ്ഥയിൽ കോഴിക്കോട് പ്രതിഷേധവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ. കോഴിക്കോട് കൺട്രോൾ റൂമിന് മുന്നിലാണ് അദ്ദേഹം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനം കൃത്യമായി നടക്കാത്ത അവസ്ഥയാണുള്ളത്. ആരോഗ്യമന്ത്രി കെ മുരളീധരൻ കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താത്തിലാണ് എംഎൽഎ പ്രതിഷേധിക്കുന്നത്.
കോഴിക്കോട്ടെ നിപ സാന്നിധ്യം ഞെട്ടൽ ഉണ്ടാകുന്നതെന്നാണ് പി എ മുഹമ്മദ് റിയാസ് എംഎൽഎ പറയുന്നത്. തന്റെ മണ്ഡലത്തിൽ ഉള്ള ആൾക്കാണ് നിപ സ്ഥിരീകരിച്ചതെന്നും നേരത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും ഒരേ മനസ്സോടെ നിന്നെന്നും അദ്ദേഹം പറഞ്ഞു. പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും പോരായ്മകൾ പർവതീകരിച്ച് ആളുകളിൽ ആശങ്ക ഉണ്ടാക്കരുതെന്നും എംഎൽഎ നിർദ്ദേശിച്ചു.
ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് റിയാസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ആരോഗ്യ മന്ത്രി ക്യാമ്പ് ചെയ്യുവാൻ തയാറായില്ല.ആരോഗ്യ മന്ത്രിയെ ഫോണിൽ വിളിച്ച് ജില്ലയിൽ എത്തണം എന്ന് ആവശ്യപ്പെട്ടുഎൽ ഡി എഫ് ഭരണ കാലത്ത് എല്ലാം വ്യകതമായിരുന്നു. ഇപ്പോഴും ആരോഗ്യ പ്രവർത്തകരുടെ പരിശ്രമങ്ങളെ ചെറുതായി കാണുന്നില്ല.പ്രതിപക്ഷത്തെയാണ് ഇപ്പോൾ ആരോഗ്യ മന്ത്രി പഴി ചാരുന്നത്. കായകൽപ്പം പരിപാടിയിൽ ബേപ്പൂർ എം എൽ എ ആയ എന്നെ ക്ഷണിച്ചില്ലമന്ത്രി പൊതുവായി ചെയ്യേണ്ട കാര്യങ്ങൾ ഇല്ലേ. എൽ ഡി എഫ് ഭരണ കാലത്ത് മന്ത്രിമാർ ഇവിടെ ക്യാമ്പ് ചെയ്തു.വിസിറ്റിംഗ് പ്രൊഫസറേ പോലെ വന്നു പോകേണ്ട ആളാണോ ആരോഗ്യമന്ത്രി. കണ്ട്രോൾ റൂമിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. വിവരങ്ങൾ കൃത്യമായി കിട്ടുന്നില്ല.മന്ത്രിയും ജില്ലാ കളക്റ്റരും പറയുന്ന കണക്കുകൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

