പഹല്‍ഗാം ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്ത്

pahalgam terror attack

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജന്‍സികള്‍. മൂന്ന് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹാ എന്നിവരാണ് തിരിച്ചറിഞ്ഞ മൂന്നു ഭീകരര്‍.

അതേസമയം ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും, നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആണ് ധനസഹായം പ്രഖ്യാപിച്ചത്.

ALSO READ: ‘ഇന്ത്യയുടെ സ്വസ്ഥജീവിതത്തിന് നേർക്കുള്ള ഹീനമായ കടന്നുകയറ്റം’; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ഭീകരര്‍ ശരീരത്ത് ക്യാമറകള്‍ ഘടിപ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണം പകര്‍ത്താന്‍ ഭീകരര്‍ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറകള്‍ ഉപയോഗിച്ചു. പരമാവധി ആളുകളുടെ ജീവന്‍ അപഹരിക്കുകയായിരുന്നു ലക്ഷ്യം. സുരക്ഷാ സേനയുടെ അഭാവം ആണ് ബൈസാരന്‍ തെരഞ്ഞെടുക്കാന്‍ കാരണം. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കുമെന്നതും ഭീകരര്‍ ബൈസാരന്‍ തെരഞ്ഞെടുക്കാന്‍ കാരണമായി.

ഭീകരര്‍ക്കായി പഹല്‍ഗാം, ബൈസരണ്‍, അനന്ത്‌നഗ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാസേന വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News