പാരീസ് ഡയമണ്ട് ലീഗ് കിരീടം എറിഞ്ഞിട്ട് നീരജ് ചോപ്ര; സീസണിലെ ആദ്യ സ്വർണം

neeraj-chopra-paris-diamond-league-title

ഒളിമ്പ്യൻ നീരജ് ചോപ്രക്ക് പാരീസ് ഡയമണ്ട് ലീഗില്‍ സ്വർണം. ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം എറിഞ്ഞാണ് അദ്ദേഹം സ്വർണം നേടിയത്. ഈ സീസണിലെ ആദ്യ സ്വർണ നേട്ടമാണിത്. രണ്ട് വർഷത്തിന് ശേഷമാണ് ഡയമണ്ട് ലീഗില്‍ നീരജ് സ്വർണം അണിയുന്നത്.

എതിരാളി ജർമൻകാരനായ ജൂലിയന്‍ വെബറെയാണ് നീരജ് പിന്നിലാക്കിയത്. 87.88 മീറ്റര്‍ ആണ് വെബർ എറിഞ്ഞത്. 86.62 മീറ്റര്‍ എറിഞ്ഞ ബ്രസീലിൻ്റെ ലൂയിസ് ഡാ സില്‍വ വെങ്കലം നേടി. പാരീസിലെ ശക്തമായ മൈതാനത്ത് ആർക്കും 90 മീറ്റർ എന്ന സ്വപ്നദൂരം താണ്ടാനായില്ല.

Read Also: കാനറികള്‍ക്ക് മുന്നില്‍ ഇടറിവീണ് ചെല്‍സി; വിജയം കൊത്തിയെടുത്ത് ഫ്ലമിങോ, ആറാടി ബെന്‍ഫിക്ക, ബയേണിനും ജയം

ആദ്യ ഘട്ടത്തിൽ തന്നെ വെബറിന് മുന്നിലായിരുന്നു നീരജ് ചോപ്ര. നേരത്തേ സീസണിലെ ആദ്യ രണ്ട് മത്സരത്തിലും നീരജ് രണ്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. മെയിൽ ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ 90 മീറ്റർ എറിഞ്ഞെങ്കിലും വെബർ 91 മീറ്റർ എറിഞ്ഞ് സ്വർണം നേടിയിരുന്നു. ഈ മാസം 24ന് ഒസ്ട്രാവയിൽ ഗോൾഡൻ സ്പൈക് അത്ലറ്റിക് മീറ്റിൽ നീരജ് മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News