പി ജെ കുര്യനെതിരായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു.
യൂത്ത് കോൺഗ്രസിനെതിരായ പി ജെ കുര്യൻറെ വിമർശനം സ്വീകരിക്കാൻ രാഹുലിന് സൗകര്യമില്ലെങ്കിൽ സ്വീകരിക്കേണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പത്തനംതിട്ടയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. .
പി ജെ കുര്യൻറെ വിമർശനം സദുദ്ദേശപരമാണെന്നും പി ജെ കുര്യൻ ആരെയും അപമാനിക്കാൻ പറഞ്ഞതല്ലെന്നും പഴകുളം മധു പറഞ്ഞു. താഴെ തട്ടിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർ സജീവമല്ല എന്നത് പൊതു വിമർശനമാണെന്നും അത് ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പി ജെ കുര്യൻ എതിരായ മഹിളാ കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അച്ചടക്ക ലംഘനമാണെന്നും മഹിളാ കോൺഗ്രസ് നേതാവിന്റെ പോസ്സ് തികച്ചും അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: തമ്മിലടി തുടർന്ന് എൻജിഒ അസോസിയേഷൻ; ഒന്നിപ്പിക്കാൻ സാധിക്കാതെ കെപിസിസി
സാമൂഹിക മാധ്യമങ്ങൾ വഴി കുര്യനെ അധിക്ഷേപിച്ചവർക്കെതിരെ അച്ചടക്കം നടപടി സ്വീകരിക്കണമെന്നും പഴകുളം മധു പറഞ്ഞു.
മൂന്നുദിവസത്തിന് ശേഷം വാർത്ത വന്നത് ചർച്ച ചെയ്യണമെന്നും മധു അഭിപ്രായപ്പെട്ടു.
പി ജെ കുര്യൻ ഉന്നയിച്ച ആരോപണങ്ങൾ രാഹുലിന് എതിരെയെന്ന വിമർശനം ശക്തമാണ്.ഈ ഘട്ടത്തിലാണ് കുര്യൻറെ വിമർശനത്തെ പഴകുളം മധു അനുകൂലിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

