മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് മുമ്പ് പറഞ്ഞത് ആഗ്രഹം കൊണ്ടെന്ന് പി സി വിഷ്ണുനാഥ്. ആ നിലയിൽ കാര്യങ്ങൾ നടക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. അങ്ങനെയൊരു ആഗ്രഹം ഞാൻ പ്രകടിപ്പിച്ചതിനെ കുറ്റം പറയാൻ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയത്തിൽ പല സാഹചര്യങ്ങൾ ഉണ്ടാകും. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളെയും നേരിടാനുള്ള അനുഭവസമ്പത്ത് കോൺഗ്രസിനുണ്ട്. ഇതിനെക്കാൾ വലിയ സംഭവങ്ങൾ മുമ്പ് കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ജോലി സ്ഥലത്ത് മാനസിക പീഡനം; താരസംഘടന ‘അമ്മ’യിലെ ട്രഷറർക്കെതിരെ പരാതിയുമായി ജീവനക്കാരി
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചതിൽ നിയുക്ത നാദാപുരം എംഎൽഎ കെ എം അഭിജിത്തിനെതിരെ പ്രതിഷേധം. നാദപുരത്തെ കല്യാണ വീട്ടിൽ വെച്ചാണ് അഭിജിത്തിന് നേരെ ചോദ്യവുമായി യു ഡി എഫ് പ്രവർത്തകർ എത്തിയത്. താൻ കെ.സി യെ പിന്തുണച്ചില്ല, അത് എഐ ചിത്രം ആണെന്ന് അഭിജിത്ത് വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചതിൻ്റെ പേരിലാണ് നിയുക്ത നാദാപുരം എംഎൽഎ കെ എം അഭിജിത്തിന് നേരെ പ്രതിഷേധം ഉണ്ടായത്. പുറത്തുവന്ന പട്ടികയിൽ അഭിജിത്തിൻ്റെ പേര് ഉണ്ടായിരുന്നു. നാദാപുരം പാറക്കടവിലെ വിവാഹ വീട്ടിലെത്തിയപ്പോൾ അഭിജിത്തിന് നേരെ ചോദ്യവുമായി യുഡിഎഫ് പ്രവർത്തകർ എത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

