ഇരുചക്ര വാഹനത്തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ഡോ പി സരിൻ.1000 കോടിയുടെ തട്ടിപ്പ് നടന്നത് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിലാണെന്നും മുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും എംഎൽഎ മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷനെക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കണമെന്നും സരിൻ ആവശ്യപ്പെട്ടു.
“ചില സ്ഥലങ്ങളിൽ ജനപ്രതിനിധികൾ ഉദ്ഘാടകരായിട്ടുണ്ട്.പെരിന്തൽമണ്ണയിൽ ഉപഭോക്താക്കളെ കണ്ടെത്തിയത് മുദ്ര വഴിയാണ്.എംഎൽഎ നേരിട്ടാണ് തട്ടിപ്പിന് കൂട്ടുനിന്നത്.ആരാണ് മുദ്ര, എന്താണ് മുദ്ര എന്ന് നജീബ് കാന്തപുരം വ്യക്തമാക്കണം.എംഎൽഎ മറുപടി പറയണം.കള്ളപ്പണം വെളുപ്പിക്കലിനൊപ്പം ജനങ്ങളെ തട്ടിപ്പിനിരയാക്കി.തലയെണ്ണി ഫണ്ട് അടിച്ചുമാറ്റിയിരിക്കുകയാണ് എംഎൽഎ.”- സരിൻ പറഞ്ഞു.നേരിട്ട് ഗുണഭോക്താക്കളെ കണ്ടെത്തി നൽകിയതിൽ നിന്ന് എത്ര കമ്മീഷൻ എംഎൽഎക്ക് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.പാണക്കാട് തങ്ങളുടെ പേരും തട്ടിപ്പിനായി ഉപയോഗിച്ചുവെന്നും സരിൻ ആരോപിച്ചു.
കോർപ്പറേറ്റുകളിൽ നിന്നും ഭീമമായ തുക സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനും നജീബ് കാന്തപുരം മുദ്ര ഫൗണ്ടേഷനെ ഉപയോഗിച്ചു.മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷനിൽ പണം നിക്ഷേപിക്കുവാൻ നജീബ് കാന്തപുരം എം എൽ എ നിർദ്ദേശിക്കുന്ന വീഡിയോ പുറത്തു വന്നു. എന്നാൽ സരിൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഇതുവരെ എംഎൽഎ മറുപടി പറഞ്ഞിട്ടില്ല, എംഎൽഎക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

