​എൻ ആർ എസ് ബാബുവിന്റെ വിയോഗം മാധ്യമലോകത്തിന് വലിയ നഷ്ടമാണ്; അനുശോചിച്ച് പിണറായി വിജയൻ

pinarayi vjayan

മുതിർന്ന മാധ്യമപ്രവർത്തകനും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുൻ ഡയറക്ടറുമായ എൻ ആർ എസ് ബാബുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതവ് പിണറയി വിജയൻ. മാധ്യമ രംഗത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭനായ പത്രപ്രവർത്തകനെയാണ് നഷ്ടമായതെന്ന് അദ്ദേ​ഹം അനുശോചന സന്ദേശത്തിൽ കുറിച്ചു.

കേരളകൗമുദി ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായും കലാകൗമുദി വാരികയുടെ എഡിറ്ററായും മാധ്യമരംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. പുതിയ തലമുറയിലെ മാധ്യമപ്രവർത്തകരെ വാർത്തെടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

Also read: മുതിർന്ന മാധ്യമപ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു

എൻ ആർ എസ് ബാബുവിന്റെ വിയോഗം മാധ്യമലോകത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേ​ഹം അനുശോചന സന്ദേശത്തിൽ കുറിച്ചു. ഇന്നാണ് എൻ ആർ എസ് ബാബു മരണമടഞ്ഞത് പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേ​ഹത്തിൻ്റെ വിരവധി റിപ്പോർട്ടുകൾ ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News