
ആളുകള്‍ അകറ്റിനിര്‍ത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ എല്‍ ഡി എഫിന് ആവശ്യമില്ലെന്നും പിണറായി വിജയൻ. ശരിയായ നന്മയുടെ രാഷ്ട്രീയമാണ് എല്‍ ഡി എഫ് മുന്നോട്ടുവെക്കുന്നത്. നില്‍ക്കക്കള്ളിയില്ലാതെ എന്ത് നിലപാടും സ്വീകരിക്കുന്ന അവസ്ഥയാണ് യു ഡി എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സ്വീകാര്യതക്ക് വേണ്ടി പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ട്. ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമ ദിനപത്രത്തിൻ്റെയും ചാനലിൻ്റെയും ഉദ്ഘാടനങ്ങൾക്ക് അന്നത്തെ പാണക്കാട് തങ്ങളെ ക്ഷണിച്ചിരുന്നു. അന്ന് പാണക്കാട് തങ്ങള്‍ പോയിരുന്നോ? ഇന്നത്തെ ലീഗ് നേതൃത്വം പരിശോധിക്കുന്നത് നന്നാകും. ആ ഉദ്ഘാടനങ്ങൾക്ക് പാണക്കാട് തങ്ങൾ പങ്കെടുത്തിരുന്നില്ല. ജമാഅത്തെ ഇസ്ലാമിക്ക് എന്ത് മാറ്റമാണുണ്ടായത്. ലീഗിന്റെ നേതൃത്വം അറിയാതെ അവരുമായി കൂട്ടുകൂടാൻ തീരുമാനമെടുത്തു എന്ന് കരുതാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: ചോരാത്ത കരുതൽ ; നിലമ്പൂരിൽ പട്ടികജാതി വിഭാഗക്കാരുടെ കണ്ണീരൊപ്പി ഇടതുപക്ഷ സർക്കാർ
എൽ ഡി എഫിന് ഒരു വഞ്ചകനെ കൂടെ നടത്തേണ്ടി വന്നു. അയാളുടെ വഞ്ചനയുടെ
ഭാഗമായാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വഞ്ചനക്കെതിരെ നിലമ്പൂരിലെ ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞു. എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് മണ്ഡലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്‍ ഡി എഫിന് പുറത്തുള്ള ജനങ്ങളും സ്വരാജിനെ പിന്തുണയ്ക്കുന്നു. എല്‍ ഡി എഫ് രാഷ്ട്രീയ പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സ്വീകാര്യനായ സ്ഥാനാര്‍ഥിയാണ് എം സ്വരാജെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here