
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിരയായ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കായുള്ള ലാപ്ടോപുകളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നിർവഹിച്ചു. സി എസ് ആര്‍ ഫണ്ടില്‍നിന്നും ഒരു കോടി രൂപ ചെലവഴിച്ച് 250 കുട്ടികള്‍ക്കാണ് ലാപ്ടോപുകൾ നൽകുന്നത്. കണ്ണൂർ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ ഒരുങ്ങിയിരിക്കുന്ന റെസിലിയന്‍സ് സെന്‍ററിന്‍റെ ഉദ്ഘാടനവും നടന്നു. ലിവിങ് ലാബ് പദ്ധതിയുടെ ഭാഗമായാണ് ഈ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.
കണിച്ചാര്‍ പഞ്ചായത്തിലെ ദുരന്ത ലഘൂകരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ലിവിങ് ലാബ് എന്ന പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ലിവിങ് ലാബ് പദ്ധതിയാണിത്.
അതേസമയം, കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here