ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണയെക്കുറിച്ചുള്ള കുറിപ്പുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ലോകത്തിന് മുന്നിൽ രാജ്യത്തിൻ്റെ അഭിമാനമുയർത്തിയ ചാമ്പ്യൻ ഷൂട്ടർ ആയിരുന്നു ജസ്പാൽ റാണയെന്നായിരുന്ന അദ്ദേഹം കുറിച്ചത്. ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ അനുപമമായ പങ്കാണ് ജസ്പാൽ റാണ വഹിച്ചതെന്നും പിണറായി വിജയൻ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
also read:ആറ്റിങ്ങലിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാൽനടക്കാരന് ഗുരുതര പരിക്ക്
ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ ജസ്പാൽ റാണയുടെ അകാല വിയോഗം അതീവ ദുഃഖകരമാണ്. ലോകത്തിന് മുന്നിൽ രാജ്യത്തിൻ്റെ അഭിമാനമുയർത്തിയ ചാമ്പ്യൻ ഷൂട്ടർ ആയിരുന്നു ജസ്പാൽ റാണ. ഭാവിതലമുറയെ വാർത്തെടുക്കുന്നതിൽ അനുപമമായ പങ്കാണ് അദ്ദേഹം വഹിച്ചത്. രാജ്യത്തെ ഓരോ യുവ കായികതാരത്തിനും പ്രചോദനമായി അദ്ദേഹത്തിൻ്റെ സ്മരണകൾ എക്കാലവും നിലനിൽക്കും. ജസ്പാൽ റാണയുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നാണ് പിണറായി വിജയൻ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ജസ്പാൽ റാണ അന്തരിച്ചത്. 49 വയസായിരുന്നു. ദില്ലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഇതിഹാസതാരമായിരുന്നു ജസ്പാൽ. രാജ്യത്തിനായി ഒട്ടേറെ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത അദ്ദേഹം നിരവധി മെഡലുകളാണ് വാരിക്കൂട്ടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

