ഡോ. റീനയെ പബ്ലിക് ഹെൽത്ത് ഡയറക്ടറായി തരം താഴ്ത്തിയത് അനീതിയും അധിക്ഷേപാർഹവും, ഉത്തരവ് അടിയന്തരമായി പിൻവലിക്കണം: പി കെ ശ്രീമതി ടീച്ചർ

PK Sreemathi Criticises UDF Government

ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. റീനയെ നീക്കിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി കെ ശ്രീമതി ടീച്ചർ. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയെ തരം താഴ്ത്തി പബ്ലിക് ഹെൽത്ത് ഡയറക്ടർ ആക്കിയത് നിയമ വിരുദ്ധവും അധിക്ഷേപാർഹവുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും പി കെ ശ്രീമതി ടീച്ചർ ആവസ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു പ്രതികരണം.

പബ്ലിക് ഹെൽത്ത് ലാബ് എന്നത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അഡീഷണൽ ഡയറക്ടർ മേധാവിത്വം വഹിക്കുന്ന സ്ഥാപനമാണ് പബ്ലിക് ഹെൽത്ത് ലാബ്. ആ പോസ്റ്റ് മെച്ചപ്പെടുത്തി, എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ആരോഗ്യ വകുപ്പിനെ ഫലപ്രദമായി നയിച്ച ഡോ. റീനയെ തന്റെ വകുപ്പിന്റെ കീഴിൽ തന്നെ നിയമിച്ചത് അപമാനിക്കുന്നതുപോലെയാണെന്ന് പി കെ ശ്രീമതി ടീച്ചർ വ്യക്തമാക്കി,

ഇത് അനീതിയാണെന്നും ഡോ. റീനയോട് സർക്കാരും ആരോ​ഗ്യ വകുപ്പും ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും അവർ പറഞ്ഞു. ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവ് അടിയന്തിരമായി പിൻവലിച്ച് ഡോ. റീനയോട് നീതി പുലർത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രിയോട് പി കെ ശ്രീമതി ടീച്ചർ അഭ്യർഥിച്ചു.

ALSO READ: രാഹുൽ​ഗാന്ധിയുടെ ‘കെട്ടിപ്പിടിക്കൽ’ പ്രസം​ഗം; അധികാരത്തിന്റെ വല്ലാത്ത ആർത്തി ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ലെന്ന് എം എ ബേബി

ഫേസ്ബുക്ക് പോസ്റ്റ്:

ആരോഗ്യ വകുപ്പു ഡയറക്ടർ ഡോ.റീനയെ തരം താഴ്ത്തി പബ്ലിക് ഹെൽത്ത് ഡയറക്ടർ ആക്കിയത് നിയമ വിരുദ്ധവും അധിക്ഷേപാർഹവുമാണ്. ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവ് അടിയന്തിരമായി പിൻവലിച്ച് ഡോ. റീനയോട് നീതി പുലർത്തണം.
പബ്ലിക് ഹെൽത്ത് ലാബ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് . അഡീഷണൽ ഡയറക്ടർ മേധാവിത്വം വഹിക്കുന്ന സ്ഥാപനമാണ് പബ്ലിക് ഹെൽത്ത് ലാബ്. ആ പോസ്റ്റ് upgrade ചെയ്ത് ,എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ആരോഗ്യ വകുപ്പിനെ ഫലപ്രദമായി നയിച്ച ഡോ. റീനയെ തന്റെ വകുപ്പിന്റെ കീഴിൽ post ചെയ്ത് അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത് .ഇത് അനീതിയാണ് . ഡോ. റീനയോട് ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത് .ഇത് തിരുത്തണം എന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യർഥിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News