
നടി ലക്ഷ്മിപ്രിയക്കെതിരായ അൻസിബ ഹസന്റെ പരാതി തള്ളിയതായി പൊലീസ്. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി.
ലക്ഷ്മി പ്രിയ ചെയ്തത് മാനനഷ്ട കുറ്റകൃത്യം മാത്രമാണെന്ന് പൊലീസ് വിലയിരുത്തി. പരാതി തള്ളിയതായി പൊലീസ് അൻസിബയെ അറിയിച്ചിട്ടുണ്ട്. നേരത്ത അൻസിബ നൽകിയ പരാതിയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.
അതേസമയം അൻസിബയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും മതപരമായി അധിക്ഷേപിച്ചതും ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കടവന്ത്ര പൊലീസ് നടനെതിരെ കേസെടുത്തത്. എറണാകുളം സെഷൻസ് കോടതിയിലാണ് ടിനി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അൻസിബയെ ടിനി ടോം പരസ്യമായി അധിക്ഷേപിച്ചെന്നും അശ്ലീലകരവും ലൈംഗികച്ചുവയുമുള്ള പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. അൻസിബയെ മതതീവ്രവാദിയെന്ന തരത്തിൽ അമ്മ അംഗങ്ങൾക്കിടയിൽ പ്രചരിപ്പിച്ചുവെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. കേസിൽ അൻസിബയുടെ മൊഴി വീണ്ടുമെടുത്ത ശേഷം ടിനി ടോമിനെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതോടെയാണ് മുൻകൂർ ജാമ്യം തേടി ടിനി ടോം കോടതിയെ സമീപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

