സ്വർണം മോഷ്ടിച്ചെന്ന വ്യാജപരാതിയിൽ പോളിയോ ബാധിതയായ യുവതിയെ ആറ് മണിക്കൂർ ചോദ്യംചെയ്ത് പൊലീസ്

kollam

സ്വർണം മോഷ്ടിച്ചെന്ന വ്യാജപരാതിയിൽ പോളിയോ ബാധിതയായ ഭിന്നശേഷിക്കാരിയെ പൊലീസ് ആറ് മണിക്കൂർ ചോദ്യം ചെയ്തു. കൊല്ലം കുന്നത്തൂർ 7-ാം മൈൽ കൊച്ച് പ്ലാമൂട് സ്വദേശിനി ശ്രീജയ്ക്കാണ് പൊലീസിൽ നിന്ന് ദുരനുഭവം നേരിട്ടത്. ശ്രീജയുടെ സഹോദരൻ ഷിബുവിനെയും പൊലീസ് ആറ് മണിക്കൂർ ചോദ്യം ചെയ്തു.

സ്വർണം മോഷ്ടിക്കാൻ ശ്രീജയും ഷിബുവും ഗൂഢാലോചന നടത്തി എന്നാരോപിച്ചായിരുന്നു പൊലീസ് പീഡനം. മോളി മുക്ക് സ്വദേശിനി രാഖിയുടെ വ്യാജ പരാതിയിലാണ് പൊലീസ് നടപടി. 14 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് ആയിരുന്നു പരാതി. ഈ മാസം 12ാം തീയതിയാണ് രാഖി പൊലീസിൽ പരാതിപ്പെടുന്നത്. പിന്നീട് 14ാം തീയതി ശൂരനാട് പൊലീസ് സ്‌റ്റേഷനിൽ സ്വർണവുമായി എത്തിയ പരാതിക്കാരി നഷ്ടപ്പെട്ടെന്ന് സംശയിച്ച സ്വർണം കിട്ടിയെന്നും പരാതി പിൻവലിക്കുന്നു എന്നും രാഖി പൊലീസിനെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News