രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പോപ്പുലർ ഫ്രണ്ട് ഫണ്ടിംഗ്; എസ്ഡിപിഐയ്ക്ക് പണം ലഭിച്ചതായി ഇഡി

SDPI

രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പോപ്പുലർ ഫ്രണ്ട് ഫണ്ട് എസ്ഡിപിഐയ്ക്ക് ലഭിച്ചതായി ഇഡി. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും പോപ്പുലർ ഫ്രണ്ട് ആണെന്നും ദൈനംദിന പ്രവർത്തനത്തിന് പണം നൽകുന്നത് പിഎഫ്ഐ ആണെന്നും രണ്ട് സംഘടനകൾക്കും ഒരേ നേതൃത്വവും അണികളുമാണെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.

നയരൂപീകരണം, തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കൽ, പൊതു പരിപാടികൾ, കേഡർ മൊബിലൈസേഷൻ, എന്നിവയ്‌ക്കെല്ലാം എസ്‌ഡി‌പി‌ഐ പി‌എഫ്‌ഐയെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും തെളിവുകൾ കണ്ടെത്തിയതായും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ; ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആരോഗ്യ നില ഗുരുതരം

എസ്ഡിപിഐയ്ക്ക് വേണ്ടി വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് പണം പിരിച്ചുവെന്നും തെരഞ്ഞെടുപ്പ് ചെലവുകൾക്കായി പണം നൽകിയതിന്റെ രേഖകൾ ലഭിച്ചുവെന്നും ഇഡി അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പിഎഫ്ഐ പിരിച്ച പണത്തിന്റെ വിഹിതം എം കെ ഫൈസി കൈപ്പറ്റിയെന്നും 12 തവണ നോട്ടീസ് നൽകിയിട്ടും എം കെ ഫൈസി ഹാജരായില്ലെന്നും ഇഡി പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എസ്‌ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംകെ ഫൈസിയെ ഇന്ന് ചോദ്യം ചെയ്യും. കോടതി നിർദേശപ്രകാരം ആറ് ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഇപ്പോൾ എംകെ ഫൈസി. നിരോധിത സംഘടനയായ പിഎഫ്‌ഐക്കായി രാജ്യത്തിന് പുറത്തുനിന്നുൾപ്പെടെ എത്തിയ പണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News