‘ഞാൻ മാത്രമല്ല ആടുജീവിതത്തിന് വേണ്ടി വണ്ണം കുറച്ചതും ഭക്ഷണം കഴിക്കാതെ ഇരുന്നതും അവൻ കൂടെ ആണ്’: ഹക്കീമിനെ പരിചയപ്പെടുത്തി പൃഥ്വിരാജ്

ആടുജീവിതം സിനിമയ്ക്ക് വേണ്ടി നടൻ പൃഥ്വിരാജ് എടുത്ത എഫേർട്ട് പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭക്ഷണം കഴിക്കാതെ ഇരുന്നും വണ്ണം കുറച്ചും മൊത്തത്തിൽ നജീബായി മാറുകയായിരുന്നു പൃഥ്വി. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി താൻ മാത്രമല്ല ഹക്കീമായി അഭിനയിച്ച ഗോകുലും ഭക്ഷണം കഴിക്കാതെയും വിശന്നും വണ്ണം കുറച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് പൃഥ്വിരാജ് ഗോകുലിനെ വേദിയ്ക്ക് പരിചയപ്പെടുത്തിയത്.

ALSO READ: ‘സ്വർഗത്തിൻ്റെ തൊട്ടടുത്ത്’, ബീച്ചിൽ നാലു മക്കൾക്കൊപ്പം കൈകോർത്ത് പിടിച്ച് നടന്നുപോകുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ: വീഡിയോ

‘മുന്നേ ഇവിടെ വന്ന ഒരു പയ്യൻ ഉണ്ട് ഗോകുൽ അവനെ പറ്റി ഞാൻ പറഞ്ഞെ പറ്റു കാരണം ഈ സിനിമയ്ക്കു വേണ്ടി ഫിസിക്കൽ ട്രാൻസ്‌ഫോർമേഷൻ നടത്തിയത് ഞാൻ മാത്രമല്ല അവൻ കൂടെ ആണ് വണ്ണം കുറച്ചതും ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ഒക്കെ ചെയ്തത് അവൻ കൂടെ ആണ്. അതു കൊണ്ട് ഫിസിക്കൽ ട്രാൻസ്‌ഫോർമേഷന്റെ കാര്യം പറയുമ്പോൾ എന്റെ പേര് മാത്രമല്ല പറയേണ്ടത് അവന്റെ പേരും പറയണം’, പൃഥ്വിരാജ് ഗോകുലിനെ വേദിയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

ALSO READ: ദത്തെടുക്കൽ പ്രഹസനം നടത്തി സുരേഷ് ഗോപി വഞ്ചിച്ചു; ആരോപണവുമായി അട്ടപ്പാടിയിലെ ഗോഞ്ചിയൂർ ഗ്രാമവാസികൾ

അതേസമയം, മാർച്ച് 28 നാണ് ആടുജീവിതം തിയേറ്ററുകളിൽ എത്തുന്നത്. ഇതുവരേക്കും പുറത്തുവന്ന അപ്‌ഡേഷനുകൾ പ്രകാരം മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് പിടിച്ചുയർത്തുന്ന ചിത്രമായിരിക്കും ബ്ലെസിയുടെ ആടുജീവിതം. ഒരുപക്ഷെ വരാനിരിക്കുന്ന വർഷത്തെ ഓസ്‌കാർ പോലും ചിത്രം നേടാൻ സാധ്യതയുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചകൾ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News