ഫിഫ ലോകകപ്പ് 2026: വാക്ക് പാലിക്കാനുള്ളതാണ്; സ്പാനിഷ് വിജയത്തിന് പിന്നാലെ വൈറലായി പെഡ്രിയുടെ പഴയ പോസ്റ്റ്

pedri

ഫിഫ ലോകകപ്പ് രണ്ടാം തവണ ഉയർത്തി സ്പെയിൻ ലോക ഫുട്ബാളിന്റെ രാജാക്കന്മാർ ആയപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത് സ്പാനിഷ് മധ്യനിര താരം പെഡ്രിയുടെ പഴയ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ്. കഴിഞ്ഞ വർഷം ജൂണിൽ പോർചുഗലിനോട് നേഷൻസ് കപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ആയിരുന്നു പെഡ്രിയുടെ പോസ്റ്റ്.

View this post on Instagram

A post shared by Pedri González (@pedri)

അന്ന് നടന്ന ഫൈനലിൽ മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം അടിച്ച് സമനില പാലിച്ചപ്പോൾ കളി പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റി കിക്കെടുത്ത അഞ്ചു പോർച്ചുഗീസ് താരങ്ങളും പന്ത് വലയിലെത്തിച്ചപ്പോൾ സ്പെയിനിന്റെ നാലാം കിക്കെടുത്ത മൊറാറ്റയ്ക്ക് പിഴച്ചു. .താനും സഹതാരങ്ങളായ ലാമിനെമാലും നീക്കോ വില്യംസും നിരാശരായി നടന്നു പോകുന്നതിന്റെ ചിത്രത്തിന് അടിക്കുറിപ്പായി അദ്ദേഹം കുറിച്ചത് 1 9 0 7 2 6 എന്ന സംഖ്യയാണ്. 2026 ലെ ഫിഫ ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന തീയതിയാണ് അതിലൂടെ താരം ഉദ്ദേശിച്ചത്. നാളുകൾക്കിപ്പുറം ജൂലൈ 19 നു നടന്ന ഫൈനലിൽ അർജന്റീനയെ തകർത്ത് സ്പെയിൻ കിരീടം ചൂടിയപ്പോ ,അന്ന് അദ്ദേഹം പറഞ്ഞത് വെറും വാക്കല്ല എന്ന് ലോകം മുഴുവൻ മനസ്സിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News