മുട്ടയേക്കാൾ ഉയർന്ന പ്രോട്ടീനോ?  ഈ മൂന്ന് സാധനങ്ങളുടെ പ്രത്യേകതകൾ അറിയാം

EGG

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് മുട്ട. ഒട്ടുമിക്ക ആരോഗ്യവിദഗ്ദരും മുട്ട നിശ്ചിത അളവിൽ കഴിക്കാനാണ് ശുപാർശ ചെയ്യുന്നത്. ഒരു മുട്ടയിൽ ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ ചിലരാകട്ടെ മുട്ട കഴിക്കാനും മടി കാണിക്കാറുണ്ട്. അങ്ങനെയുള്ളവർ ഈ കാര്യങ്ങൾ അറിഞ്ഞോളൂ. മുട്ടയേക്കാൾ അധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ സാധനങ്ങൾ അറിയാം.

also read:ഭക്ഷണം കഴിക്കുമ്പോൾ ഫോൺ കാണുന്നത് നിർബന്ധമാണോ ? സ്ക്രീനിലെ ബ്ലൂ ലൈറ്റ് നിങ്ങളുടെ ദഹനം അവതാളത്തിലാക്കും

  1. പനീർ (കോട്ടേജ് ചീസ്): 100 ​​ഗ്രാം പനീറിൽ ഏകദേശം 18 മുതൽ 20 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പാൽ, തൈര് ഉപയോഗിച്ച് നിർമ്മിക്കുന്ന പനീറിൽ കാർബോഹൈഡ്രേറ്റ് അളവ് കുറവായിരിക്കും. ഇത് കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ്.
  2.  സോയ ചങ്ക്സ്: സോയ ചങ്ക്സ് ഒരു സമ്പൂർണ്ണ പ്രോട്ടീനിന്റെ ഉറവിടമാണ്. 100 ഗ്രാം സോയയിൽ 52 ​​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൊഴുപ്പു നീക്കം ചെയ്ത സോയ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
  3.  കടല (ചന): 100 ഗ്രാം കടലയിൽ ഏകദേശം 19 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. സുസ്ഥിരമായ ഊർജ്ജം നൽകുന്നതിൽ ഇവ മികച്ചതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News