പി വി അൻവർ അടഞ്ഞ അധ്യായം; മാറി വന്ന രാഷ്ട്രീയ സാഹചര്യം എൽഡിഎഫിന് അനുകൂലം; ടി പി രാമകൃഷ്ണൻ

tp ramakrishnan

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ അടഞ്ഞ അധ്യായമാണെന്ന് LDF കൺവീനർ ടി പി രാമകൃഷ്ണൻ. അൻവർ കോളിളക്കം സൃഷ്ടിച്ചിച്ചെന്നത് മാധ്യമ സൃഷ്ടിയാണെന്നും മുന്നണി അടിസ്ഥാനത്തിലാണ് മത്സരം നടക്കുക എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചത് കൊണ്ട് യുഡിഎഫിന് ഒരു പ്രത്യേക നില നിലമ്പൂരിൽ ഉണ്ടാകില്ല.മാറിവന്ന രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. എൽഡിഎഫ് സ്ഥാനാർഥിയെ ഏത് സമയത്തും തീരുമാനിക്കാൻ കഴിയുമെന്നും നാടിന്റെ പ്രശ്നങ്ങൾ മണ്ഡലത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്ഥാനാർഥിയെ നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: കരുവന്നൂർ കേസ്: ഇ ഡി നടപടിക്കെതിരെ ജനകീയ പ്രതിഷേധവുമായി സിപിഐ എം; മെയ് 28-ന് തൃശൂരിൽ പ്രതിഷേധ മാർച്ചും യോഗവും

ഇതിനായി പാർട്ടി സംഘടന തലത്തിലും മുന്നണിയുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: യു ഡി എഫിന് അകത്തും പുറത്തും പ്രശ്‌നങ്ങളെന്ന് ഗോവിന്ദൻ മാസ്റ്റർ; യു ഡി എഫ് സ്ഥാനാര്‍ഥി നിരവധി താത്പര്യങ്ങളുടെ ഉത്പന്നമെന്ന് എ വിജയരാഘവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News