വെട്ടിലായി പി വി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കില്ലെന്ന് കോണ്‍ഗ്രസ്

P V ANVAR

യുഡിഎഫ് കയ്യൊഴിഞ്ഞതോടെ പി വി അന്‍വര്‍ വെട്ടില്‍. അന്‍വറിനെ മുന്നണിയിലെടുക്കാം, പക്ഷെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. നിരുപാധിക പിന്തുണ ആര്‍ക്കുമില്ലെന്ന് പി വി അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെയും അറിയിച്ചു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലെടുക്കണമെന്നാണ് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി മുസ്ലിം ലീഗ് നേതാക്കളെയും കോണ്‍ഗ്രസ് നേതാക്കളെയും മാറി മാറിക്കണ്ടു. പിവി അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതില്‍ ജില്ലാ നേതൃത്വവും അനുകൂലമായി പ്രതികരിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വേണ്ടെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതോടെ വാതിലുകള്‍ അടഞ്ഞു.


ALSO READ: ‘എന്‍റെ മുഖം, എന്‍റെ ഫുൾ ഫിഗർ’: പത്രത്തിൽ പടം വരാനുള്ള നേതാക്കളുടെ തള്ളിക്കയറ്റം; വിമർശിച്ച് കോൺഗ്രസ് മുഖപത്രം

സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ അനാവശ്യ ഇടപെടല്‍ നടത്തിയതും പിവി അന്‍വറിന് തിരിച്ചടിയായി. യുഡിഎഫ് പ്രവേശനം നടക്കാത്തതില്‍ പ്രതിഷേധിച്ച് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരി്ക്കാനാണ് നീക്കം. നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫിസ് തുറന്ന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അന്‍വറിന്റെ നീക്കങ്ങളോട് കരുതലോടെയാണ് യുഡിഎഫ് പ്രതികരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിയ്ക്കുന്നത് ആത്മഹത്യാപരമാണെങ്കിലും നിലമ്പൂരില്‍ കോണ്‍ഗ്രസിന് മുമ്പില്‍ കരുത്തു തെളിയിയ്ക്കാമെന്നാണ് പി വി അന്‍വറും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കണക്കുകൂട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News