കേന്ദ്രമന്ത്രി ജോർജ് കുര്യന്റേത് ദൗർഭാഗ്യകരമായ പ്രസ്താവന; രമേശ് ചെന്നിത്തല

ramesh-chennithala-congress-rift

കേരളത്തിനെതിരെയുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യന്റേത് ദൗർഭാഗ്യകരമായ പ്രസ്താവനയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കേരളത്തിൽ നിന്നൊരു കേന്ദ്രമന്ത്രി ഉണ്ടായപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ വാങ്ങി നൽകും എന്നാണ്. എന്നാൽ
അദ്ദേഹത്തിന്റേത് തെറ്റായ സമീപനമാണെന്ന് ചെന്നിത്തല പറഞ്ഞു.

മന്ത്രി പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും റെയിൽവേ വികസനം, വയനാട് സഹായം ഒന്നിനെപ്പറ്റിയും മന്ത്രി സൂചിപ്പിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.മന്ത്രി സ്ഥാനം ഉപയോഗിച്ച് കേരളത്തിന് നേട്ടം ഉണ്ടാവണമെന്നും സുരേഷ് ഗോപിയുടെയും പ്രസ്താവന ദൗർഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ; എറണാകുളത്ത് വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം; പൊലീസ് സമഗ്രാന്വേഷണം ആരംഭിച്ചു

അതേസമയം ജോർജ് കുര്യൻ്റെ പരിഹാസ പ്രസ്താവന ഉണ്ടാകാൻ പാടില്ലാത്തത് എന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നതാന് പ്രസ്താവന എന്നും മന്ത്രി പറഞ്ഞു. വയനാട് ദുരന്തബാധിതരെ കേന്ദ്രം കൈയ്യൊഴിഞ്ഞു. അത് തികച്ചും പ്രതിഷേധാർഹമാണ്. കേരളത്തെ പൂർണ്ണമായും അവഗണിച്ച ബജറ്റാണ്. വിഴിഞ്ഞത്തിനായി ഒന്നുമില്ല. റബർ മേഖലയേയും അവഗണിച്ചു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News