
കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു റിസൾട്ട് വരാൻ കുറച്ച് നാളുകൾ കൂടി ഇനി കാത്തിരിക്കേണ്ടതുമുണ്ട്. എന്നാൽ കോൺഗ്രസിൽ ഇപ്പൊഴേ അടിയാണ്. തിരഞ്ഞെടുപ്പിന് മുന്നേയും അവിടെ അടിയായിരുന്നു എന്നതും പ്രസക്തമാണ്. പക്ഷെ കിട്ടാത്ത മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയാണ് ഇപ്പോൾ കോൺഗ്രസിൽ അടി നടക്കുന്നത്. ഭരണം കിട്ടുമെന്ന് ഉറച്ച വിശ്വാസമാണ് കോൺഗ്രസിന്.
ഇതൊക്കെ കാണുമ്പോൾ ജനങ്ങൾക്ക് ഓർമ വരുന്നത് ഒരു സിനിമ ഡയലോഗാണ് ‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ’. 2021 ലും യുഡി എഫി ന് ഇതേ ആത്മ വിശ്വാസമായിരുന്നു. അന്ന് രമേശ് ചെന്നിത്തല ഒരു പോസ്റ്റുമിട്ടു. റിസൾട്ട് വരുന്നതിന് തൊട്ട് തലേദിവസമായിരുന്നു പോസ്റ്റ്. ഭരണം കിട്ടുമെന്നുള്ള തള്ളുകളായിരുന്നു പോസ്റ്റിൽ എന്നാൽ അന്ന് കോൺഗ്രസിന് കിട്ടിയത് എത്ര സീറ്റുകളാണെന്ന് ജനങ്ങൾക്കറിയാം.
ഇപ്പോഴും അതേ തള്ളുകളാണ് കോൺഗ്രസിൽ നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥികൾക്കും ഏജൻ്റുമാർക്കും ജാഗ്രതാ നിർദ്ദേശവും കൊടുക്കുന്നുണ്ട് രമേശ് ചെന്നിത്തല. എക്സിറ്റ് പോൾ സർവേകൾ കള്ളമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. ജനങ്ങൾ കോൺഗ്രസിനൊപ്പമാണെന്നും എന്നാൽ ഫലം വന്നപ്പോൾ മനസിലായി ജനം ആർക്കൊപ്പമായിരുന്നെന്ന്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

