രഞ്ജി ട്രോഫി; ബീഹാറിനെ കടപുഴക്കി കേരള ബോളർമാർ, കൂറ്റൻ ലീഡ്

Ranji trophy Kerala vs Bihar

രഞ്ജി ട്രോഫിയില്‍ ബിഹാറിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ മികച്ച ലീഡ് നേടി കേരളം. സല്‍മാന്‍ നിസാറിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ പിൻബലത്തിൽ 351 റൺസാണ് കേരളം ഉയർത്തിയത്. രഞ്ജി ട്രോഫിയിലെ കന്നി സെഞ്ച്വറിയാണ് സല്‍മാന്‍ നിസാർ ബീഹാറിനെതിരെ നേടിയത്. ഷോണ്‍ റോജർ (59) ഓപ്പണര്‍ അക്ഷയ് ചന്ദ്രൻ (38) എം ഡി നിധീഷ് (30) എന്നിവരാണ് ബാറ്റിങ്ങിൽല കേരളത്തിനായി തിളങ്ങിയ മറ്റു താരങ്ങൾ.

കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ബിഹാറിനെ കേരളാ ബോളർമാർ നിലം തൊടാനുള്ള അവസരം നൽകിയില്ല. ആറാം ഓവറില്‍ ആറ് റണ്‍സെടുത്ത് ക്രീസിൽ നിന്ന മംഗള്‍ മഹ്റോറിനെ വൈശാഖ് ചന്ദ്രന്‍ ബൗള്‍ഡാക്കിയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടയുടെ തുടക്കം.

Also Read: തുടർച്ചയായി ഒരേ രീതിയിൽ വിക്കറ്റ് നഷ്ടപ്പെടുത്തുന്നു; സഞ്ജുവിന് ഉപദേശവുമായി അമ്പാട്ടി റായിഡു

വൈശാഖ് ചന്ദ്രൻ തുടക്കമിട്ട വിക്കറ്റ് വേട്ടയുടെ കടിഞ്ഞാൺ പിന്നീട് ജലജ് സക്സേന ഏറ്റെടുക്കുകയായിരുന്നു. പതിമൂന്നാമത്തെ ഓവറിൽ ബീഹാർ ഓപ്പണർ ശ്രമണ്‍ നിഗ്‌രോധിന്റെ കുറ്റി തെറുപ്പിച്ചാണ് സക്സേന വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 7.1 ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റാണ് സക്സേന വീഴ്ത്തിയത്.

വാലറ്റത്ത് ഉറച്ച് നിന്ന് ബാറ്റിങ്ങിൽ പൊരുതിയ നിധീഷ് എംഡി എം ഡി നിധീഷ് ബോൾ കൈയ്യിലെടുത്തപ്പോൾ ബീഹാറിന്റെ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. കൊടുങ്കാറ്റായി ബോളർമാർ ആഞ്ഞടിച്ചപ്പോൾ 23.1 ഓവറിൽ 63 റൺസ് എടുത്തിപ്പോൾ ബീഹാർ ബാറ്റ്സ്മാന്മാർക്കെല്ലാം കൂടാരം കയറേണ്ടി വന്നു. കേരളത്തിന് ലീഡ് 287 റൺസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News