
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ നാലാമത്തെ ട്വന്റി20 മത്സരം പുണെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴിന് നടക്കും. മലയാളി താരം സഞ്‌ജു സാംസണ് നിർണായകമാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ മൂന്ന് കളികളിൽ നിന്നായി 34 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. അഞ്ച് ഓവറിനപ്പുറം ക്രീസിൽ നിൽക്കാൻ സഞ്ജുവിന് സാധിച്ചില്ല.
മൂന്ന് ടി20 മത്സരങ്ങളിലും സഞ്ജു ഔട്ടായത് ഒരേ രീതിയിലാണ്. ജോഫ്ര ആർച്ചർക്കെതിരെ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് സഞ്ജു തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇതിനെതിരെ വൻ വിമർശനങ്ങളും സഞ്ജു നേരിട്ടു.
Also Read: വന്നതുപോലെ മടങ്ങി കോലി; രഞ്ജി ബാറ്റിങ് കാണാന്‍ തടിച്ചുകൂടിയ കാണികള്‍ക്ക് നിരാശ
ഇപ്പോൾ സഞ്ജു ഔട്ടായ രീതിയെ പറ്റിയും ബാറ്റിങ്ങിനെ പറ്റിയും മുൻ ഇന്ത്യൻ തരം അമ്പാട്ടി റായിഡു തന്റെ അഭിപ്രായം പറഞ്ഞു.
“സഞ്ജുവിന്റെ ഈ പ്രകടനത്തിനെ ഞാൻ വലിയ നിരാശയായി കാണുന്നില്ല. പക്ഷേ ഇത്തരത്തിൽ പുറത്താകേണ്ട താരമല്ല സഞ്ജു സാംസൺ. അതുകൊണ്ടുതന്നെ ആ സ്പെൽ എങ്ങനെയെങ്കിലും സഞ്ജു കടത്തിവിടുകയാണ് ചെയ്യേണ്ടത്. അതിനുശേഷം മറ്റു ബോളർമാരെ സഞ്ജു ലക്ഷ്യം വയ്ക്കണം. സൂര്യകുമാർ യാദവിന്റെ കാര്യമെടുത്താൽ ഒരു പേസ് ബോളർ പോലും അവന് വേണ്ട രീതിയിലുള്ള പേസ നൽകുന്നില്ല. വിക്കറ്റിൽ നിന്നും അവന് പേസും ബൗൺസും ലഭിക്കുന്നില്ല. അത് മനസ്സിലാക്കി സൂര്യയും കളിക്കണം.”- റായിഡു പറഞ്ഞു.
അഞ്ചു മത്സരപരമ്പരയിൽ ആദ്യ രണ്ടു കളിയും ജയിച്ച് ഇന്ത്യ മുൻതൂക്കം നേടിയിരുന്നു. മൂന്നാമത്തെ മത്സരത്തിൽ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. ഇന്നത്തെ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇന്ത്യയക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here