
പെൻഗ്വിനുകളെ എല്ലാവർക്കും അറിയാമല്ലോ ? ശരീരത്തിന്റെ പുറംഭാഗം കറുപ്പും നെഞ്ചുൾപ്പെടെ മുൻഭാഗം വെളുത്തതുമായിരിക്കും ഇവയെ കാണപ്പെടുക. എന്നാൽ ചിലതിന്റെ നിറത്തിൽ വ്യത്യാസം ഉണ്ടായിരിക്കും. ശരീരത്തിലെ പിഗ്മെന്റിന്റെ കുറവുമൂലം മഞ്ഞനിറത്തിലും വെളുപ്പുനിറത്തിലും പെൻഗ്വിനുകളെ കാണാറുണ്ട്. ല്യൂസിസം എന്നാണ് ഈ അവസ്ഥയുടെ പേര്.
ALSO READ: ‘നുണ രാജ്യം ഭരിക്കുമ്പോൾ സത്യം സെൻസർ ചെയ്യപ്പെടും’; എമ്പുരാനിൽ പ്രതികരിച്ച് എം സ്വരാജ്
എന്നാൽ ഈ അവസ്ഥയുടെ നേരെ എതിരായിട്ടുള്ള അവസ്ഥയാണ് മെലാനിസം. പിഗ്മെന്റ് അളവിൽ കൂടുതൽ ശരീരത്തിലുണ്ടാകുന്നത് കാരണം പൂർണമായും കറുപ്പുനിറത്തിൽ മെലാനിസമുള്ള പെൻഗ്വിനുകൾ കാണപ്പെടും. അത്തരത്തിൽ അന്റാർട്ടിക്കയിലെ റോംഗെ ദ്വീപിൽ അപൂർവമായ ഒരു കറുത്ത ജെന്റൂ പെൻഗ്വിനെ കണ്ടെത്തിയിരിക്കുകയാണ്.
പൊതുവെ പെൻഗ്വിനെ വേട്ടക്കാരായ ജീവികളിൽ നിന്ന് രക്ഷിക്കാൻ അവയുടെ നിറം സഹായിക്കാറുണ്ട്. എന്നാൽ മെലാനിസം ബാധിച്ച പെൻഗ്വിനുകൾക്ക് ഇത് കിട്ടില്ല. അതുകൊണ്ടേ തന്നെ വേട്ടക്കാരുടെ നിരന്തരഭീഷണി ഇവർക്കുണ്ട്.
അന്റാർട്ടിക്കയിലെ പ്രശസ്ത പെൻഗ്വിൻ ഇനമായ ഗെന്‌റുവിന്റെ കണക്കുകൾ നിജപ്പെടുത്താനായി ഓഷ്യാനൈറ്റ്‌സ് ഐഎൻസി എന്ന യുഎസ് സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗവേഷണത്തിലെ പര്യവേക്ഷകരാണു കറുത്തനിറമുള്ള പെൻഗ്വിനെ കണ്ടെത്തിയത്. അന്റാർട്ടിക്കയിൽ തന്നെയുള്ള അദേലി, ചിൻസ്ട്രാപ് പെൻഗ്വിൻ ഇനങ്ങളെക്കാളും ശാന്തസ്വഭാവം പുലർത്തുന്ന പെൻഗ്വിൻ ഇനങ്ങളാണു ഗെന്റു. അന്റാർട്ടിക്കയുടെ പരിസ്ഥിതിയുമായി വളരെയേറെ ഇഴുകിച്ചേർന്ന ജീവിവംശമായതിനാൽ ഇവയുടെ എണ്ണം കണക്കാക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
അന്റാർട്ടിക്ക് ആവാസവ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് ജെന്റൂകൾ , അതിനാൽ അവയുടെ എണ്ണത്തിൽ നിയന്ത്രണം പാലിക്കുന്നത് നമ്മുടെ ഗ്രഹത്തിന്റെ താപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here