യുപിഐയില്‍ ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ പരിഷ്‌കാരങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ .പേഴ്സണ്‍ ടു മെര്‍ച്ചന്റ് പേയ്മെന്റിന്റെ (P2M) ഇടപാട് പരിധി ഉയര്‍ത്താന്‍ യുപിഐ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി .റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയം പ്രഖ്യാപിക്കാന്‍ ചേര്‍ന്ന ധനകാര്യനയ സമിതി യോഗത്തിലാണ് തീരുമാനം.എന്നാല്‍ യുപിഐയിലെ വ്യക്തിയും വ്യക്തിയും (P2P) തമ്മിലുള്ള ഇടപാടിന്റെ പരിധി ഒരു ലക്ഷമായി തന്നെ തുടരും.
ഇടപാട് പരിധി ഉയര്‍ത്തുന്നതോ പരിഷ്‌കരിക്കുന്നതോ ആയി ബന്ധപ്പെട്ട് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപനം നടത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിക്കുന്ന പരിധിക്കുള്ളില്‍ നിന്ന് സ്വന്തം പരിധി തീരുമാനിക്കാനുള്ള ബാങ്കുകളുടെ വിവേചനാധികാരം തുടരുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
READ ALSO:‘വേഷമല്ല, ഇത് ഒരു പ്രതീകം’; കഥകളി വേഷത്തിൽ അക്ഷയ് കുമാർ, പോസ്റ്റർ വൈറൽ
നിലവില്‍ വ്യക്തികളില്‍ നിന്ന് വ്യാപാരികള്‍ക്ക് നടത്താവുന്ന ഇടപാടുകളുടെ (P2M) പരിധി ഒരു ലക്ഷം രൂപയായാണ്.പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി രണ്ടു ലക്ഷം രൂപയും മറ്റു ചില പ്രധാന കേസുകള്‍ക്ക് അഞ്ചുലക്ഷം രൂപ വരെയുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

