6000 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ, 5G കണക്ടിവിറ്റി; പതിനായിരം രൂപക്ക് താഴെ കിടിലൻ ഫോണുമായി റിയൽമി

nazro 80 lite

റിയൽമിയുടെ ബഡ്ജറ്റ് വിഭാഗം ഫോണുകളിൽ വരുന്ന നാർസോ ശ്രേണിയിലെ പുതിയ ഫോണായ റിയൽമി നാർസോ 80 ലൈറ്റ് നാളെ ഇന്ത്യയിൽ വിൽപ്പനക്കെത്തും. പതിനായിരം രൂപക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തിൽ അടിപൊളി ഫീച്ചറുകളുമായാണ് നാർസോ 80 ലൈറ്റ് വരുന്നത്. 6000 എംഎഎച്ചിന്‍റെ ഭീമൻ ബാറ്ററിയാണ് ഫോണിന്‍റെ ഏറ്റവും പ്രത്യേകത നിറഞ്ഞ ഫീച്ചർ. ഒറ്റ ചാർജിൽ പതിനഞ്ച് മണിക്കൂറിൽ അധികം യൂടൂബ് വിഡിയോകൾ കാണാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പർപ്പിൾ, കറുപ്പ് നിറങ്ങളിൽ ഫോൺ വരുമെന്നാണ് ടീസറുകൾ സൂചിപ്പിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഫോണിന് റിയൽമി നൽകിയിരിക്കുന്നത്. 50 എംപി പ്രൈമറി സെൻസർ വരുന്ന ഡ്യുവൽ കാമറ സെറ്റപ്പാണ് പിന്നിൽ കൊടുത്തിരിക്കുന്നത്.

ALSO READ; സിം ഏതുമാകട്ടെ: പോസ്റ്റ്പെയ്‌ഡിൽ നിന്നും പ്രീപെയ്ഡിലേക്ക് മാറ്റുവാൻ ഇനി 30 ദിവസം മാത്രം

ഭീമൻ ബാറ്ററിയാണെങ്കിലും 7.94mm മാത്രം കനമുള്ള ഈ ഫോണിന് MIL-STD-810H സർട്ടിഫിക്കേഷനുമുണ്ട്. നേർത്ത ബെസലുകളും മുകളിൽ ഒരു സെൻട്രൽ ഹോൾ-പഞ്ച് സ്ലോട്ടും ഉള്ള ഈ ഫോണിന് മറ്റു ബഡ്ജറ്റ് ഫോണുകളിലേത് പോലെ തന്നെയുള്ള ഫ്ലാറ്റ് സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. നാർസോ 80 ലൈറ്റ് 5G 4GB + 128GB വേരിയന്റിന് ₹9,999 രൂപയും 6GB + 128GB മോഡലിന് ₹11,999 രൂപയുമായിരിക്കും വില നൽകേണ്ടി വരുക. എൻട്രി ലെവൽ – ബഡ്ജറ്റ് ഫ്രണ്ട്ലി ഫൈവ് ജി മൊബൈലുകൾ നോക്കുന്നവർക്ക് മികച്ച ഓപ്ഷനായി കാണാവുന്ന ഒരു ഫോണാണ് ഇതെന്നാണ് റിവ്യൂവർമാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News