നിരീക്ഷണ ക്യാമറ വെച്ചതിൽ തർക്കം: റിട്ടയർഡ് എസ്‌ ഐ അയല്‍വാസിയുടെ നെഞ്ചിൽ കുത്തി

Crime

തിരുവല്ല: നിരീക്ഷണ ക്യാമറ വെച്ചതിലെ തര്‍ക്കത്തിനിടെ റിട്ടയർഡ് എസ്‌ ഐ അയല്‍വാസിയുടെ നെഞ്ചില്‍ കത്തികുത്തിയിറക്കി. കാവുംഭാഗം മണക്കണ്ടത്തില്‍ എം സി ജേക്കബി (63) നാണ് കുത്തേറ്റത്. ഇലഞ്ഞിമൂട്ടില്‍ രാജന്‍ എബ്രാഹാം(62) ആണ് കുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. അയല്‍ക്കാരായ ഇരുകുടുംബങ്ങളും തമ്മില്‍ വസ്തു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തിൽ കോടതിയില്‍ കേസും നടക്കുന്നുണ്ട്. രാജനെതിരെ ജേക്കബ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ശനിയാഴ്ച വൈകീട്ട് ജേക്കബ് വീട്ടില്‍ സിസി ക്യാമറ സ്ഥാപിച്ചു. ജേക്കബിന്റെ ഗേറ്റിന്റെവശത്ത് സ്ഥാപിച്ച ക്യാമറാ സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാജന്‍ കുത്തുകയുമായിരുന്നു.

Also Read: ഏ‍ഴ് വയസുകാരിയെ പീഡന ശേഷം കൊന്ന് അ‍ഴുക്ക് ചാലിൽ തള്ളി; ഗുജറാത്തിൽ പ്രതിക്ക് ഇരട്ട തൂക്കുകയർ വിധിച്ച് കോടതി

ഇടതുനെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ജേക്കബ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഏതാനും വര്‍ഷം മുമ്പ് പോലീസില്‍ നിന്നും എസ്‌ ഐയായി വിരമിച്ചയാളാണ് രാജന്‍. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News