രോഹിത്തിനെ പാകിസ്ഥാൻ നായകനാക്കി; വൈറലായി ബ്രോഡ്കാസ്റ്ററുടെ അമളി

Rohit Sharama ODI Ranking

സമൂഹ മാധ്യമങ്ങളിൽ വൈറലായി പാകിസ്ഥാൻ -ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിനിടയിൽ ബ്രോഡ്കാസ്റ്റർ കാട്ടിയ അബദ്ധം. മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിനിടെ പാകിസ്ഥാൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഉൾപ്പടെ ഉള്ള ഇന്ത്യൻ താരങ്ങളുടെ പേരുകൾ അബദ്ധത്തിൽ ഉൾപ്പെടുത്തിയത് ഒരേ സമയം ചിരിയും കൗതുകവും സൃഷ്ടിച്ചു,

ക്രിക്കറ്റ് ആരാധകരെ ചിരിപ്പിച്ച ഒരു വമ്പൻ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലൈവ് ടെലികാസ്റ്റിനിടെ പാകിസ്ഥാൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ പേര് ഉൾപ്പെട്ടതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.കളിക്കിടെ പ്രദർശിപ്പിച്ച ഗ്രാഫിക്സിലെ പേര് കണ്ട് പലരും ഞെട്ടി. രോഹിത് ശർമമയുൾപ്പടെ ഇന്ത്യൻ താരങ്ങളുടെ പേരുകളാണ് പാകിസ്ഥാൻ ടീം ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. നായകനായി ശർമ്മയുടെ പേര് ചേർത്തത് കൂടാതെ ശുഭമൻ ഗിൽ, റിങ്കു സിംഗ് മുതലായ അനവധി താരങ്ങൾ ടീമിലെത്തി.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു.“രോഹിത് ഇനി പാകിസ്ഥാനുവേണ്ടി കളിക്കുമോ?”, “ഇന്ത്യ-പാക് ലയനം നടന്നോ?” എന്നിങ്ങനെയുള്ള രസകരമായ പ്രതികരണങ്ങളാണ് ആരാധകർ പങ്കുവെച്ചത്. എന്തായാലും അബദ്ധം മനസ്സിലാക്കി ബ്രോഡ്‌കാസ്റ്റർ അത് നീക്കിയെങ്കിലും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും രസകരമായ ബ്രോഡ്കാസ്റ്റ് പിഴവ് എന്ന പേരിൽ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News