എട്ടുകാലി മമ്മൂഞ്ഞുമാരാകരുത്; സമരം ആളിക്കത്തുമ്പോൾ എവിടെയായിരുന്നു കേരളത്തിലെ കോൺ​ഗ്രസ് എംപിമാർ

CJP

‌‌രാജ്യം വലിയ പോരാട്ടത്തിലൂടെയാണ് കടന്നു പോയത്. സമാനതകളില്ലാത്ത യുവജന വിദ്യാർഥി പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വിദ്യാർഥികളുടെ പോരാട്ടം ഒടുക്കം വിജയം കണ്ടു. ഈ പോരാട്ട വീഥികളിൽ എല്ലാം നോക്കിയാൽ ഇടതുപക്ഷ സംഘടനകളെ നമുക്ക് കാണാൻ സാധിക്കും. സമരത്തിൻ്റെ ആദ്യഘട്ടം മുതൽ തന്നെ സമരവേദിയിലെത്തി പിന്തുണ അറിയിച്ച എ എ റഹീമും ഡോ. ജോൺ ബ്രിട്ടാസും ഉൾപ്പെടെയുള്ള എം പി മാരെ നമുക്ക് കാണാൻ സാധിക്കും. സി പി ഐ എം ജനറൽ സെക്രട്ടിറി എം എ ബേബിയേയും എസ് എഫ് ഐ നേതാക്കളേയും നമുക്ക് കാണാൻ സാധിക്കും.

എന്നാൽ ഈ ഘട്ടങ്ങളിലെല്ലാം കേരളത്തിൽ നിന്നും പോയ കോൺ​ഗ്രസ് എം പി മാർ എവിടെയായിരുന്നു? ആരെങ്കിലും അവരെ എവിടെയെങ്കിലും കണ്ടിരുന്നോ? നീണ്ട 36 ദിവസത്തെ സമരത്തിൽ എവിടെയാണ് കോൺ​ഗ്രസിനെ കണ്ടത്? അവസാനം രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ബദൽ സമരം ജന്തർ മന്തറിൽ നിന്നും മാറി അവർ നടത്തി. എന്നാൽ ആ ഘട്ടത്തിലും കേരളത്തിലെ കോൺ​ഗ്രസ് എം പി മാർ എവിടെയായിരുന്നു? കേരള മുഖ്യമന്ത്രി വി ഡി സതീശൻ സമര വേദിയിൽ ഒന്ന് നാവ് പോലും അനക്കാതെ ഉറക്കം തൂങ്ങിയിരിക്കുന്ന ദൃശ്യങ്ങൾ നാം കണ്ടതാണ്. സമരം കൊടുമ്പിരി കൊള്ളുമ്പോൾ ധർമേന്ദ്ര പ്രധാനെ സന്ദർശിച്ച മന്ത്രി എൻ ഷംസുദ്ദീനെ നാം കണ്ടതാണ്.

Also read: കേന്ദ്രസർക്കാരിനെതിരെ ഞങ്ങൾ നടത്തിയ സമരം വിജയിച്ചതിലുള്ള ആവേശമാണിത്; ജന്തർ മന്തറിൽ നിന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി

ഇതൊക്കെയാണ് കോൺ​ഗ്രസേ നിങ്ങൾ സി ജെ പി സമരത്തോട് ചെയ്തത്. എന്നിട്ടും സമരത്തിൻ്റെ അവസാനമെത്തിയപ്പോൾ, സമരം വിജയമായപ്പോൾ എട്ടുകാലി മമ്മൂഞ്ഞായി രാഹുൽ ​ഗാന്ധി ഉൾപ്പെടെ രം​ഗപ്രവേശനം ചെയ്തു. ആവസാനത്തെ കുറച്ച് നാളുകൾ മാത്രം എന്തൊക്കെയോ കാട്ടിക്കൂട്ടി പി ആർ ഏജൻസികളുടേയും മീഡിയകളുടേയും ബലത്തിൽ താനാണ് സമരം നയിച്ചതെന്ന് പ്രതീതി ഉണ്ടാക്കി. ഇതൊക്കെ നാട് കാണുന്നുണ്ട്. അതേസമയം ഇടതുപക്ഷ സംഘടനകളും നേതാക്കന്മാരും എം പി മാരും ആദ്യാവസാനം വരെ സമരരം​ഗത്തുണ്ടായിരുന്നു എന്നത് വേണം നാം കാണാൻ. പൊലീസിൻ്റെ നരനായാട്ടിനിടിയിൽ നെഞ്ച് വിരിച്ചു നിന്ന ഇടതുപക്ഷത്തെ നാട് കണ്ടു. ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കുന്നവരെ നാട് കണ്ടു. വിദ്യാർഥികൾക്ക് കവചമായി ഞങ്ങൾ ഉണ്ടാകുമെന്ന് അവർ പ്രഖ്യാപിച്ചു. സമരം അവസാനത്തോടടുക്കുമ്പോഴല്ലാതെ നിങ്ങളെവിടെയായിരുന്നു കോൺ​ഗ്രസ് എം പിമാരെ നിങ്ങൾ എവിടെയായിരുന്നു കോൺ​ഗ്രസേ? മറുപടി പറഞ്ഞേ മതിയാകു…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News