
ഫുട്ബോളില്‍ നിന്നും വിരമിച്ചാല്‍ തന്റെ ഭാവി പരിപാടി എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അല്‍ നസര്‍ ഒഫീഷ്യലിന് നല്‍കിയ അഭിമുഖത്തിലാണ് ഫുട്ബോളില്‍ നിന്നും വിരമിച്ചതിനു ശേഷമുള്ള തന്റെ ഭാവി പരിപാടിയെ കുറിച്ച് താരം മനസ് തുറന്നത്.
ഫുട്‌ബോളില്‍ നിന്നും വിരമിച്ചാലും ഒരിക്കലും ഒരു പരിശീലകന്റെ റോളില്‍ തന്നെ കാണാന്‍ കഴിയില്ലെന്നാണ് റൊണാള്‍ഡോ വ്യക്തമാക്കിയത്.യാഥാര്‍ഥ്യമെന്തെന്നാല്‍
അടുത്ത അഞ്ച് പത്ത് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 20 വര്‍ഷത്തേക്ക് എന്റെ പദ്ധതികളില്‍ ഇങ്ങനെ ഒരു ചിന്തല്ല. എന്നാല്‍ ജീവിതം സര്‍പ്രൈസിങ് ആണ് . എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും താരം പറഞ്ഞു.
Also read- വനിതാ ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടില്‍ വിജയം തുടര്‍ന്ന് ഇന്ത്യ; ഇറാഖിനെ തകര്‍ത്തത് 5-0ന്
അടുത്തിടെ തന്റെ ക്ലബ്ബായ അല്‍ നാസറുമായി റൊണാള്‍ഡോ രണ്ടു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയിരുന്നു.ഇതോടെ 2027വരെ റൊണാള്‍ഡോ ക്ലബ്ബിനൊപ്പമുണ്ടാകും.പുതിയ കരാറില്‍ റൊണാള്‍ഡോയ്ക്ക് വര്‍ഷത്തില്‍ 200 മില്യണ്‍ ഡോളറാണ് ലഭിക്കുക.ആഴ്ചയില്‍ 4.17 മില്യണ്‍ ഡോളറും സൈനിങ് ബോണസ് 26.5 മില്യണ്‍ ഡോളറും 35.7 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അല്‍ നസറിന്റെ 15 ശതമാനം ഉടമസ്ഥ അവകാശ ഓഹരിയും റൊണാള്‍ഡോക്ക് ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here