ഐപിഎല്‍; ലഖ്നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന് ജയം

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്‌സിനെതിരെ- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് ജയം. 18റണ്‍സിനാണ് റോയൽ ചലഞ്ചേ‍ഴ്സ് ബാംഗ്ലൂരു, സൂപ്പർ ജയന്‍റസിനെതിരെ ജയം സ്വന്തമാക്കിയത്.

ബൗളർമാർ അരങ്ങുവാണ മത്സരത്തിൽ ആതിഥേയരായ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 18 റൺസ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് മുന്നിൽ മ‍ഴ വില്ലനായെത്തിയപ്പോൾ ബാംഗ്ലൂരുവിൻ്റെ ഇന്നിംഗ്സ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസിൽ ഒതുങ്ങി. എന്നാൽ, നിസാരമെന്ന് തോന്നിച്ച ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്നൗ സൂപ്പർ ജയസിനെ ബാംഗ്ലൂർ ബൗളർമാർ 108 റൺസിലൊതുക്കി.

13 പന്തിൽ 23 റൺസെടുത്ത കൃഷ്ണപ്പ ഗൗതമാണ് ആതിഥേയരായ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ടോപ് സ്കോറർ. ഓപണർ കെയ്ൽ മയേഴ്സിനെ റൺസെടുക്കും മുമ്പ് മുഹമ്മദ് സിറാജ് അനുജ് റാവത്തിന്റെ കൈകളിലെത്തിച്ചപ്പോൾ നാല് റൺസെടുത്ത ആയുഷ് ബദോനി ഹേസൽവുഡിന്റെ പന്തിൽ കോഹ്‍ലിയുടെ കൈകളിലും ഒതുങ്ങിയതോടെ ലഖ്നോ സൂപ്പർ ജയന്റ്സിന്റെ നില പരുങ്ങലിലായി . പിന്നീട് വന്ന ആർക്കും ലക്നൗവിനായ് കാര്യമായി ഒന്നും സംഭാവന ചെയ്യാൻ ക‍ഴിഞ്ഞില്ല.

നേരത്തെ വിരാട് കോഹ്‍ലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസും ചേർന്ന് നൽകിയ തരക്കേടില്ലാത്ത തുടക്കവും ബൗളർമാർ അവസരത്തിനൊത്ത കാ‍ഴ്ച്ച വെച്ച പ്രകടനവുമാണ് ബാംഗ്ലൂരിന്റെ ജയത്തിൽ നിർണായതമായത്. ഒന്നാം വിക്കറ്റിൽ ഒമ്പതോവറിൽ വിരാട് കോഹ്‍ലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസും ചേർന്ന് 62 റൺസാണ് ബാംഗ്ലൂരുവിനായ് ചേർത്തത്. ബാംഗ്ലൂരിനായി കരൺ ശർമയും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel