ആര്‍. ആര്‍. ടി കള്‍ ശക്തിപ്പെടുത്തി; വനം മന്ത്രി എ കെ ശശീന്ദ്രന്‍

AK Saseendran wild animal conflict

ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ തസ്തികകളിലേക്ക് പുതുതായി തസ്തികകള്‍ അനുവദിച്ച പ്രകാരം കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ട് RRTകള്‍ ശക്തിപ്പെടുത്തിയതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍.

വനം വകുപ്പിലെ ആര്‍ ആര്‍ ടി കളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായാണ് നടപടി. 20 ആര്‍. ആര്‍. ടി കളിലേക്ക് 20 ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളാണ് അനുവദിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Also read- ‘എന്റെ പേര് ശിവൻകുട്ടി; സെൻസർ ബോർഡിനെ ട്രോളി മന്ത്രി, ഫേസ്ബുക്ക് പോസ്റ്റ്

ഇതിന്റെ അടിസ്ഥാനത്തില്‍ 20 തസ്തികള്‍ ഉള്‍പ്പെടെ 31 തസ്തികകളിലേക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് പ്രൊമോഷന്‍ നല്‍കി. 20 ആര്‍. ആര്‍. ടി കളിലേയ്ക്ക് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിച്ചുകൊണ്ടും വനം വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (അഡ്മിനിസ്‌ട്രേഷന്‍) പ്രമോദ് ജി. കൃഷ്ണന്‍ ഐ. എഫ്. എസ്സാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News