റബ്ബർ കർഷകരെ വഞ്ചിച്ച് റബർ ബോർഡ്. മഴക്കാല മുന്നൊരുക്കത്തിനായി കർഷകർ ചെലവഴിച്ച സബ്‌സിഡി തുക ഇനിയും വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ വർഷത്തെ തുകയാണ് അടുത്ത മഴക്കാലം എത്തിയിട്ടും ബോർഡ് വിതരണം ചെയ്യാതത്.
റബർ മരങ്ങളിൽ റെയിൻ ഗാർഡ് സ്ഥാപിക്കാൻ ഹെക്ടർ ഒന്നിന് 4000 രൂപയാണ് റബർ ബോർഡ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. ഒരു മരത്തിൽ റെയിൻ ഗാർഡ് സ്ഥാപിക്കുമ്പോൾ, പണിക്കൂലി ഉൾപ്പെടെ കർഷകന് 40 രൂപ ചെലവ് വരും. കഴിഞ്ഞ വർഷം സ്വന്തം പണം മുടക്കി പല കർഷകരും റെയിൻ ഗാർഡ് സ്ഥാപിച്ചു. ചില റബർ ഉൽപാദക സംഘങ്ങൾ ബോർഡിനെ വിശ്വസിച്ച് നിർമ്മാണ സാമഗ്രികൾ കർഷകർ വിതരണം ചെയ്തു. ചെലവായ ബില്ല് നൽകിയാൽ സബ്സിഡി തുക അനുവദിക്കുമെന്നായിരുന്നു ബോർഡിൻ്റെ പ്രഖ്യാപനം. അടുത്ത മഴക്കാല മുന്നൊരുക്കം ആരംഭിക്കാൻ തുടങ്ങിയിട്ടും കഴിഞ്ഞവർഷത്തെ തുക ഇനിയും കർഷകർക്ക് ലഭിച്ചിട്ടില്ല.
Also Read: കാസര്‍ഗോഡ് ചന്തേര റെയില്‍വേ സ്റ്റേഷനില്‍ കുട ചൂടി യാത്രക്കാരുടെ പ്രതിഷേധം
തുക കിട്ടാൻ വൈകിയത് മൂലം പല റബറുൽപാദക സംഘങ്ങളും സാമ്പത്തിക പ്രതിസന്ധിയിലുമായി. 2022-23 വർഷം 54കോടി രൂപയാണ് റബ്ബർ ഉൽപ്പാദക സംഘങ്ങൾക്ക് നഷ്ടപെട്ടത്. കഴിഞ്ഞവർഷത്തെ തുക ലഭിക്കാൻ ഇനിയും വൈകിയാൽ,അടുത്ത വർഷത്തേക്കുള്ള മുന്നൊരുക്കവും അവതാളത്തിലാവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

