ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിനെ ഋതുരാജ് ഗെയ്ക്‌വാദ് നയിക്കും

ചെന്നൈ സൂപ്പർകിങ്‌സ് നായകൻ ഋതുരാജ് ഗെയ്ക്‌വാദ് വെസ്റ്റ് സോണിനെ ദുലീപ് ട്രോഫിയുടെ വരുന്ന സീസണിൽ നയിക്കും. 29 കാരനായ മഹാരാഷ്ട്ര താരം നേരത്തെ തിലക് വർമ്മ നയിച്ച ഇന്ത്യ ടീമിന്റെ ഉപനായക പദവി വഹിച്ചിരുന്നു. മുംബൈ താരം ഷംസ് മുലാനിയാണ് ടീമിന്റെ ഉപനായകൻ.

Also Read:ലോകകപ്പ് വിജയത്തിന് പിന്നാലെ ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്തി സ്പെയിൻ

ശാർദുൽ താക്കൂർ, സർഫറാസ് ഖാൻ, മുഷീർ ഖാൻ, തുഷാർ ദേശ്പാണ്ഡെ, തനുഷ് കൊട്ടിയാൻ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. മുംബൈ വിട്ട് മഹാരാഷ്ട്ര ടീമിലേക്ക് കൂടുമാറിയ പ്രിത്വി ഷാ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ , പിഎല്ലിൽ ചെന്നൈയുടെ വിശ്വസ്തനായ ആയുഷ് മാത്രേ പരുക്ക് മൂലം പുറത്തായി. ഓഗസ്റ്റ് 23നു ആരംഭിക്കുന്ന പുതിയ സീസണിലെ എല്ലാ മത്സരങ്ങളും ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ വച്ച് നടക്കും.രജത് പാട്ടിദാർ നയിച്ച സെൻട്രൽ സോണാണ് കഴിഞ്ഞ സീസണിൽ കിരീടം നേടിയത്.


									
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News