
കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്. 1984ലെ സിഖ് വിരുദ്ധ കലാപ കേസിലാണ് കോണ്‍ഗ്രസ് മുന്‍ എംപിക്ക് കോടതി ശിക്ഷ വിധിച്ചത്. കലാപത്തിനിടെ സരസ്വതി വിഹാറിൽ അച്ഛനെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് ദില്ലി റൗസ് അവന്യൂ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി.
സിഖ് വിരുദ്ധ കലാപ കേസില്‍ രണ്ടാം ജീവപര്യന്തം ശിക്ഷയാണ് സജ്ജന്‍കുമാര്‍ നേരിടുന്നത്. നേരത്തെ ദില്ലി കണ്‍ടോണ്‍മെന്റ് കലാപ കേസിലെ ജീവപര്യന്തം ശിക്ഷാവിധിക്ക് പിന്നാലെയാണ് സരസ്വതി വിഹാര്‍ കലാപക്കേസിലും ജീവപര്യന്തം ശിക്ഷ നല്‍കിയത്.
കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെണെന്നും സജ്ജന്‍ കുമാറിന് വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രൊസിക്യൂഷന്റെ വാദം. എന്നാല്‍ വധശിക്ഷ നല്‍കണമെന്ന ആവശ്യം വിചാരണക്കോടതിയായ ദില്ലി റൗസ് അവന്യൂ സെഷന്‍സ് ജഡ്ജി കാവേരി ബവേജ അംഗീകരിച്ചില്ല. നാല് പതിറ്റാണ്ടിലധികം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ദില്ലിയിലെ വിചാരണക്കോടതിയുടെ ശിക്ഷാവിധി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here