നിയന്ത്രണം വിട്ട് സ്കൂൾ ബസ് മരത്തിൽ ഇടിച്ച് അപകടം, സംഭവം കൊട്ടാരക്കരയിൽ

accident

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ കമ്പങ്കോട് കൊച്ചുകുന്നുംപുറത്ത് വെച്ചായിരുന്നു അപകടം.

ബസിന്റെ സ്റ്റിയറിങ് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് നീങ്ങി മരത്തിൽ ഇടിച്ചാണ് നിന്നത്.എട്ടാം ക്ലാസ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന ഏകദേശം 20 വിദ്യാർഥികളിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു.

also read:‘അതൊക്കെ വല്ലാത്ത പൂതി തന്നെ’; മുഖ്യമന്ത്രിക്ക് ചുട്ടമറുപടി നൽകി പ്രതിപക്ഷനേതാവ്

അതേസമയം, കാസർ​ഗോഡ് ദേശീയപാതയിൽ പടന്നക്കാടും നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം സംഭവിച്ചു. യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.കൊന്നക്കാടേക്ക്‌ പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News