കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരൻ വെട്ടേറ്റ് മരിച്ചു

കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരൻ വെട്ടേറ്റ് മരിച്ചു. പയ്യന്നൂർ സ്വദേശിയായ സുരേഷാണ് മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ സവാദാണ് സുരേഷിനെ വെട്ടിയതെന്നാണ് വിവരം. ഇരുവരും സുഹൃത്തുക്കളാണ്.

Also read: കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം; തൊഴിൽ പീഡനത്തെക്കുറിച്ച് എഴുതിയ കത്ത് പുറത്ത്

ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഉപ്പള ടൗണിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപ്പളയിലെ ഫ്ലാറ്റുകളിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read: നിയമസഭയിൽ ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് അവസാനിക്കും

അതേസമയം, ആലപ്പുഴ തുക്കുന്നപ്പുഴ കടലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് അഴുകിയ നിലയിൽ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Security guard hacked to death in Kasaragod Uppala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News